വീ​ണ്ടു​മൊ​രു 'പ്ര​വാ​സി ദി​വ​സ്' വ​രു​മ്പോ​ൾ

പ്ര​വാ​സി​ക​ളെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം പ്ര​ധാ​ന​പ്പെ​ട്ട ദി​വ​സ​മാ​ണ് ക​ട​ന്നു​വ​രു​ന്ന​ത്. കേ​ന്ദ്ര​സ​ർ​ക്കാറി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ഈ ​മാ​സം 8,9,10 തീ​യ​തി​ക​ളി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന 'പ്ര​വാ​സി ദി​വ​സ്' ഏ​ന്നെ​പ്പോ​ലെ​യു​ള്ള ല​ക്ഷ​ക്ക​ണ​ക്കി​ന് പ്ര​വാ​സി​ക​ൾ​ക്ക് ഏ​റെ പ്ര​തീ​ക്ഷ ന​ൽ​കു​ന്ന​താ​ണ്.

ലോ​ക​ത്തി​ലെ​ല്ലാ​യി​ട​ത്തു​മാ​യി വ്യാ​പി​ച്ചു​കി​ട​ക്കു​ന്ന പ്ര​വാ​സി​ക​ളെ ഒ​രു​മി​പ്പി​ക്കാ​നും സൗ​ഹൃ​ദം പ​ങ്കു​വെ​ക്കാ​നും അ​വ​രു​ടെ സ​മ്പാ​ദ്യ​ങ്ങ​ൾ ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​നും മാ​ത്ര​മ​ല്ല, പ്ര​വാ​സി​ക​ളു​ടെ പ്ര​ശ്‌​ന​ങ്ങ​ൾ കേ​ൾ​ക്കാ​നും അ​ത് പ​രി​ഹ​രി​ക്കാ​നും കൂ​ടി​യാ​ണ് പ്ര​വാ​സി ദി​വ​സ്. ക്രി​യാ​ത്മ​ക​മാ​യ നി​ർ​ദ്ദേ​ശ​ങ്ങ​ളും പ​രി​ഹാ​ര​ങ്ങ​ളും അ​ധി​കാ​രി​ക​ളു​ടെ ഭാ​ഗ​ത്തു​നി​ന്ന് വ​രു​മ്പോ​ഴാ​ണ് പ്ര​വാ​സി ദി​വ​സ് അ​ർ​ഥവ​ത്താ​യി മാ​റു​ന്ന​ത്.

പ്ര​വാ​സ​ജീ​വി​തം അ​വ​സാ​നി​പ്പി​ച്ച് രാ​ഷ്ട്ര​പി​താ​വാ​യ മ​ഹാ​ത്മാ​ഗാ​ന്ധി ബോം​ബെ​യി​ൽ വ​ന്നി​റ​ങ്ങി​യ​ത് 1915ലാ​ണ്. അ​തി​ന്റെ ഓ​ർ​മ​ക്ക് വേ​ണ്ടി​യാ​ണ് 2003ൽ ​വാ​ജ്‌​പേ​യ് സ​ർ​ക്കാ​ർ 'പ്ര​വാ​സി​ദി​വ​സ്' രൂ​പ​പ്പെ​ടു​ത്തി​യ​ത്. രാ​ഷ്ട്രീ​യ​മോ അ​ല്ലാ​ത്ത​തോ ആ​യ എ​ല്ലാ അ​ഭി​പ്രാ​യ​വ്യ​ത്യാ​സ​ങ്ങ​ളും മാ​റ്റി​വെ​ച്ച് തു​ട​ർ​ന്നു​വ​ന്ന സ​ർ​ക്കാ​റു​ക​ൾ അ​ത് പി​ന്തു​ട​ർ​ന്നു. ന​രേ​ന്ദ്ര ​മോ​ദി സ​ർ​ക്കാ​ർ വ​ന്ന​തി​നു​ശേ​ഷ​മാ​ണ് പ്ര​വാ​സി​ദി​വ​സ് ര​ണ്ടു​വ​ർ​ഷ​ത്തി​ലൊ​രി​ക്ക​ൽ ആ​ക്കി​യ​ത്.

പ്ര​വാ​സി ദി​വ​സ് ചേ​രു​ന്ന​തി​നെ അ​നു​കൂ​ലി​ക്കു​ന്ന​വ​രും വി​മ​ർ​ശി​ക്കു​ന്ന​വ​രു​മു​ണ്ട്. ഇ​ത് കോ​ട്ടും സ്യൂ​ട്ടു​മി​ട്ട പ്ര​വാ​സി​ക​ൾ​ക്ക് വേ​ണ്ടി​യാ​ണെ​ന്നും സാ​ധാ​ര​ണ​ക്കാ​ര​ന് ഈ ​കൂ​ടി​ച്ചേ​ര​ൽ കൊ​ണ്ട് ഗു​ണ​മി​ല്ലെ​ന്നു​മാ​യി​രു​ന്നു ആ​ദ്യ​ഘ​ട്ട​ത്തി​ലെ പ്ര​ധാ​ന വി​മ​ർ​ശ​നം. ഓ​രോ സ​മ്മേ​ള​നം ക​ഴി​യു​മ്പോ​ഴും അ​തി​ൽ രൂ​പ​പ്പെ​ടു​ന്ന ഗു​ണ​ഫ​ല​ങ്ങ​ൾ എ​ല്ലാ ത​ല​ത്തി​ലു​മു​ള്ള ആ​ളു​ക​ൾ അ​നു​ഭ​വി​ക്കു​ന്നു​ണ്ടെ​ന്ന​താ​ണ് സ​ത്യം.

പ്ര​വാ​സി ദി​വ​സ് ഉ​ണ്ടാ​യ​തു​കൊ​ണ്ട് പ്ര​വാ​സി​ക​ൾ​ക്ക് വോ​ട്ട​വ​കാ​ശം കി​ട്ടി​യോ? അ​വ​രു​ടെ യാ​ത്രാ​ക്ലേ​ശം പ​രി​ഹ​രി​ക്കാ​ൻ ക​ഴി​ഞ്ഞോ? എ​ന്നി​ങ്ങ​നെ​യു​ള്ള ചോ​ദ്യ​ങ്ങ​ൾ ചോ​ദി​ക്കു​ന്ന​വ​ർ ന​മ്മു​ടെ കൂ​ട്ട​ത്തി​ലു​ണ്ട്. അ​വ​രോ​ട് ഒ​റ്റ​ച്ചോ​ദ്യ​മേ തി​രി​ച്ചു​ചോ​ദി​ക്കാ​നു​ള്ളൂ. പ്ര​വാ​സി ദി​വ​സ് ഇ​ല്ലാ​യി​രു​ന്നു​വെ​ങ്കി​ൽ ഈ ​പ്ര​ശ്‌​ന​ങ്ങ​ളൊ​ക്കെ പ​രി​ഹ​രി​ക്കാ​ൻ ക​ഴി​യു​മാ​യി​രു​ന്നോ?

പ്ര​വാ​സി​ക​ൾ കാ​ലാ​കാ​ല​മാ​യി അ​നു​ഭ​വി​ക്കു​ന്ന പ്ര​യാ​സ​ങ്ങ​ൾ അ​ധി​കാ​രി​ക​ളു​ടെ മു​മ്പി​ലെ​ത്തി​ക്കാ​ൻ ക​ഴി​യ​ണം. അ​താ​ണ് പ്ര​ധാ​നം. അ​തി​നു​ള്ള വേ​ദി​യാ​ണ് കേ​ന്ദ്ര​സ​ർ​ക്കാ​ർ ഒ​രു​ക്കു​ന്ന​ത്. ന​മ്മു​ടെ എ​ല്ലാ പ്ര​ശ്‌​ന​ങ്ങ​ളും പ​രി​ഹ​രി​ക്ക​പ്പെ​ട​ണ​മെ​ന്നി​ല്ല. എ​ന്നാ​ൽ ചെ​റി​യൊ​രു നീ​ക്ക​മെ​ങ്കി​ലും ഉ​ണ്ടെ​ങ്കി​ൽ വി​ജ​യി​ച്ചു എ​ന്ന​ല്ലേ അ​ർ​ഥം.

ക​ഴി​ഞ്ഞ​വ​ർ​ഷ​മൊ​ഴി​കെ എ​ല്ലാ പ്ര​വാ​സി​ദി​വ​സി​ലും പ​ങ്കെ​ടു​ത്തി​ട്ടു​ണ്ട്. ആ​ദ്യ​ത്തെ ത​വ​ണ ജ​യ്പൂ​രി​ലാ​യി​രു​ന്നു. ഏ​റ്റ​വു​മൊ​ടു​വി​ൽ പ​ങ്കെ​ടു​ത്ത​ത് വാ​രാ​ണ​സി​യി​ലാ​ണ്. ഈ ​പ്ര​വാ​സി​ദി​വ​സി​ലും ര​ജി​സ്റ്റ​ർ ചെ​യ്ത് കാ​ത്തി​രി​ക്കു​ന്ന ആ​ളാ​ണ്. എ​ല്ലാ ത​വ​ണ​യും ഗൗ​ര​വ​മേ​റി​യ ച​ർ​ച്ച​ക​ൾ ത​ന്നെ​യാ​ണ് ന​ട​ക്കു​ന്ന​ത്. കു​റെ​യേ​റെ പ്ര​ശ്‌​ന​ങ്ങ​ൾ പ​രി​ഹ​രി​ക്ക​പ്പെ​ടു​ന്നു​മു​ണ്ട്. അ​പ്പോ​ൾ​പി​ന്നെ എ​ന്തി​നാ​ണ് ക​ണ്ണ​ട​ച്ച് വി​മ​ർ​ശി​ക്കു​ന്ന​ത്?

പ്ര​വാ​സി ദി​വ​സി​ൽ മാ​ത്ര​മ​ല്ല, കേ​ര​ള സ​ർ​ക്കാ​ർ സം​ഘ​ടി​പ്പി​ക്കു​ന്ന എ​ൻ.​ആ​ർ.​കെ മീ​റ്റി​ലും ലോ​ക കേ​ര​ള സ​ഭ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ച​ർ​ച്ച​ക​ളി​ലു​മെ​ല്ലാം ഞാ​ൻ സം​ബ​ന്ധി​ച്ചി​ട്ടു​ണ്ട്. ഇ​ത്ത​വ​ണ​യും പ്ര​വാ​സി​ക​ളു​ടെ യാ​ത്രാ​പ്ര​ശ്‌​ന​വും വോ​ട്ട​വ​കാ​ശ​വും ച​ർ​ച്ച​യി​ൽ കൊ​ണ്ടു​വ​രാ​ൻ ശ്ര​മി​ക്കും.

ഇ​ന്ത്യ​യു​ടെ, പ്ര​ത്യേ​കി​ച്ച് കേ​ര​ള​ത്തി​ന്റെ ന​ട്ടെ​ല്ലാ​ണ് പ്ര​വാ​സി​ക​ൾ. അ​വ​രു​ടെ പ്ര​യ​ത്‌​നം കൊ​ണ്ടു​മാ​ത്ര​മാ​ണ് നാ​ട് ച​ലി​ക്കു​ന്ന​ത്. ഇ​വി​ട​ത്തെ എ​ല്ലാ വി​ക​സ​ന​ത്തി​ന്റെ​യും ആ​ണി​ക്ക​ല്ല് പ്ര​വാ​സി​യു​ടെ വി​യ​ർ​പ്പി​ന്റെ വി​ല​യാ​ണ്. അ​ത് സ​മൂ​ഹ​ത്തി​നും സ​ർ​ക്കാ​രു​ക​ൾ​ക്കും അ​റി​യാം. അ​തു​കൊ​ണ്ടാ​ണ​ല്ലോ ഇ​തു​പോ​ലു​ള്ള കൂ​ടി​ച്ചേ​ര​ലു​ക​ൾ സം​ഘ​ടി​പ്പി​ക്കു​ന്ന​തും പ്ര​വാ​സി​ക​ളെ കേ​ൾ​ക്കാ​ൻ ത​യ്യാ​റാ​വു​ന്ന​തും. പ്ര​വാ​സി​ദി​വ​സി​നെ നെ​ഗ​റ്റീ​വാ​യി ആ​രും സ​മീ​പി​ക്ക​രു​തെ​ന്നാ​ണ് എ​ന്റെ അ​ഭ്യ​ർ​ഥ​ന. കേ​ര​ളം വ​ള​ര​ട്ടെ. അ​തി​നൊ​പ്പം പ്ര​വാ​സി​യും.

Tags:    
News Summary - Pravasi Bharat Diwas

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.