മസ്കത്ത്: താൽക്കാലിക ഇടവേളക്കുശേഷം ഗസ്സയിൽ വീണ്ടും ആക്രമണം പുനരാരംഭിച്ച ഇസ്രായേൽ നടപടിയെ ഒമാൻ അപലപിച്ചു. ഗസ്സ മുനമ്പിനെതിരെ ഇസ്രായേൽ അധിനിവേശ സേന ആക്രമണം പുനരാരംഭിച്ചതിനെതിരെയും ഫലസ്തീൻ ജനതക്കെതിരെ അവർ പിന്തുടരുന്ന വംശഹത്യ നയത്തെയും ശക്തമായി അപലപിക്കുകയാണെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
വെടിനിർത്തലിന് ആഹ്വാനം ചെയ്യുകയാണ്. ഫലസ്തീൻ ജനതയെ സംരക്ഷിക്കുകയും അവരുടെ മാനുഷിക ആവശ്യങ്ങൾ നിറവേറ്റുകയും ചെയ്യണം. അന്താരാഷ്ട്ര നിയമങ്ങളുടെയും അന്താരാഷ്ട്ര മാനുഷിക നിയമങ്ങളുടെയും ലംഘനത്തിന് ഇസ്രായേലിനെ ഉത്തരവാദികളാക്കണമെന്നും വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.