മസ്കത്ത്: ഒമാനിലെ ഇസ്കി മെസ്സി ഫാന്‍സ് സംഘടിപ്പിച്ച കിങ് ലിയോ സെവൻസ് ഫുട്ബാള്‍ ടൂര്‍ണമെന്റില്‍ യൂത്ത് വിങ് ഒമാന്‍ (മസ്കത്ത് ഹാമ്മേഴ്സ്സ് എഫ്.സി) ജേതാക്കളായി. ഫൈനല്‍ മത്സരത്തില്‍ ബ്രദേഴസ് ബര്കയെയാണ് തോൽപിച്ചത്. ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്കാണ് യൂത്ത് വിങ് വിജയം ഉറപ്പിച്ചത്.
ടോപ് ടെന്‍ ബര്ക്കക്കയാണ് മൂന്നാം സ്ഥാനം.ടൂര്‍ണമെന്റിലെ മികച്ച പ്രതിരോധ താരമായി ചെമ്മു (യൂത്ത് വിങ് ഒമാന്‍), ടോപ് സ്കോറര്‍, ബെസ്റ്റ് ഗോള്‍ നേട്ടങ്ങള്‍ക്ക് സിറാജ് (ബ്രദേഴ്സ് ബര്‍ക), മികച്ച മാനേജര്‍ ആയി ഇബ്രാഹിം (ബ്രദേഴ്സ് ബര്‍ക), ടൂര്‍ണമെന്റിലെ മികച്ച കളിക്കാരന് യൂത്ത് വിങ് ഒമാന്റെ (നസീഫ്) എന്നിവരെയും തിരഞ്ഞെടുത്തു.
വിജയികള്‍ക്ക് ട്രോഫിയും ക്യാഷ് പ്രൈസും കൂടാതെ നിരവധി സമ്മാനങ്ങളും നല്കി. ഒമാനിലെ പ്രമുഖ 12 ടീമുകളെ പങ്കെടുപ്പിച്ച് ഇസ്കിയിലെ ജെറണാന് ഫ്ലഡ്ലൈറ്റ് സ്റ്റേഡിയത്തില്‍നടന്ന മത്സരം ഇസ്കി മലയാളി കൂട്ടായ്മ സെക്രട്ടറി ബിജു പുരുഷോത്തമന് ഉദ്ഘാടനം ചെയ്തു. ടൂര്‍ണമെന്റ് വീക്ഷിക്കാന്‍ നിരവധി ആളുകള്‍ എത്തിയിരുന്നു. പരിപാടികള്‍ക്ക് ഇസ്കി മെസ്സി ഫാന്‍സ് സംഘാടകരായ നസ്ലിന്, റിയാസ് തുടങ്ങിയവര്‍ നേതൃത്വം നല്കി. വരും വര്‍ഷങ്ങളില്‍ ഇതിലും വ്യത്യസ്തമായ പരിപാടികളുമായി ടൂര്‍ണമെന്റ് സംഘടിപ്പിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.