മസ്കത്ത്: അറേബ്യൻ ഗൾഫ് കപ്പിന്റെ 26ാമത് പതിപ്പ് വിജയകരമായി സംഘടിപ്പിച്ചതിന് കുവൈത്ത് അമീർ ശൈഖ് മിശ്അൽ അൽ അഹ്മദ് അൽ ജാബിർ അസ്സബാഹിന് ആശംസകൾ നേർന്ന് സുൽത്താൻ ഹൈതം ബിൻ താരിഖ് അൽ സഈദ് കേബ്ൾ സന്ദേശം അയച്ചു.
ഗൾഫ് രാജ്യങ്ങളുടെ പ്രധാനപ്പെട്ട ഫുട്ബാൾ മേള വിജയകരമായി സംഘടിപ്പിച്ചതിൽ അഭിനന്ദിക്കുകയാണെന്നും കുവൈത്തിന് വിജയവും എല്ലാ തലങ്ങളിലും കൂടുതൽ നേട്ടങ്ങളും ഉണ്ടാകട്ടെയെന്നും സുൽത്താൻ കേബ്ൾ സന്ദേശത്തിൽ പറഞ്ഞു.
26ാമത് അറേബ്യൻ ഗൾഫ് കപ്പ് സ്വന്തമാക്കിയ ബഹറൈനെയും സുൽത്താൻ അഭിനന്ദിച്ചു. കായിക മേഖലകളിൽ കൂടുതൽ നേട്ടങ്ങൾ കൈവരിക്കാൻ ബഹ്റൈന്‍ സാധിക്കട്ടെയെന്ന് ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫക്കയച്ച ആശംസ സന്ദേശത്തിൽ സുൽത്താൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.