മസ്കത്ത്: ഈ വഷർത്തെ വിശുദ്ധ ഹജ്ജ് കർമത്തിന് അർഹരാക്കപ്പെട്ടവരെ ചൊവ്വാഴ്ച മുതൽ അറിയിച്ചുതുടങ്ങുമെന്ന് ഒമാനി ഹജ്ജ് മിഷൻ അധികൃതർ പറഞ്ഞു. ടെക്സ്റ്റ് സന്ദേശങ്ങൾ വഴിയായിരിക്കും അറിയിപ്പുകൾ നൽകുക. തീർഥാടനത്തിനുള്ള യോഗ്യതയുടെ മുൻഗണന പാലിച്ചുകൊണ്ട് നീതി ഉറപ്പാക്കുന്നതിനായി നറുക്കെടുപ്പ് സംവിധാനമാണ് രൂപകൽപന ചെയ്തിരിക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കി.
സന്ദേശം ലഭിക്കുന്നവര്‍ തുടർ ദിവസങ്ങളിലായി മന്ത്രാലയത്തിന്റെ നിർദേശങ്ങൾക്കനുസൃതമായി നടപടികൾ പൂർത്തിയാക്കേണ്ടിവരും. ഇത്തവണത്തെ ഒമാന്റെ ഹജ്ജ് ക്വോട്ട 14,000 ആണ്. 13098 ഒമാനികള്‍ക്കും 470 പ്രവാസികള്‍ക്കും അവസരം ലഭിക്കും. ബാക്കി സീറ്റ് ഒമാന്‍ ഹജ്ജ് മിഷന് അംഗങ്ങള്‍ക്കായിരിക്കും. പ്രവാസി ക്വോട്ടയിൽ 235എണ്ണം അറബ് പൗരന്മാർക്കും ശേഷിക്കുന്നവ ഇതര രാജ്യക്കാർക്കുമായിരിക്കും. കഴിഞ്ഞ വർഷം 500 എണ്ണമായിരുന്നു പ്രവാസി കോട്ട. ഇതിൽ പകുതി വീതം അറബ് നിവാസികൾക്കും അറബ് ഇതര രാജ്യങ്ങൾക്കുമായിരുന്നു.
പ്രവാസികളുടെ ക്വോട്ടയിൽ ഇത്തവണ 30 എണ്ണത്തിന്റെ കുറവുണ്ട്. ഈ വർഷത്തെ ഹജ്ജ് രജസ്ട്രേഷൻ നവംബർ 17ന് പൂർത്തിയാക്കിയിരുന്നു. 39,540 അപേക്ഷകളാണ് ലഭിച്ചതെന്ന് ഔഖാഫ്, മതകാര്യ മന്ത്രാലയം വെബ്സൈറ്റില്‍ നല്കിയ കണക്കുകള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ വര്‍ഷം 34,126 ആയിരുന്നു അപേക്ഷകര്‍. ഇതിൽ 13,586 അപേക്ഷകരെയാണ് ഹജ്ജിനായി തെരഞ്ഞെടുത്തത്.
അപേക്ഷകരിൽനിന്ന് നറുക്കെടുപ്പ് വഴിയാണ് ഹജ്ജ് യാത്രക്കാരെ കണ്ടെത്തുക. മുതിര്‍ന്നവര്‍, അര്‍ബുദ രോഗികള്‍, ഭിന്നശേഷിക്കാര്‍, ആദ്യമായി ഹജ്ജിന് പോകുന്നവര്‍ തുടങ്ങിയവര്‍ക്ക് മുന്‍ഗണന ലഭിക്കും. കഴിഞ്ഞ വർഷം 63ൽ അധികം മലയാളികൾ ഒമാനിൽനിന്ന് ഹജ്ജിന് പോയിരുന്നു. സുന്നി സെന്റർ വഴി 43 മലയാളികൾ കഴിഞ്ഞവർഷം ഹജ്ജിന് പോയിരുന്നു. ഒരാളിൽനിന്ന് 2,600 റിയാലാണ് കഴിഞ്ഞ വർഷം ഈടാക്കിയരുന്നത്. വിമാന മാർഗമാണ് ഇവർ ഹജ്ജിന് പോയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.