ഇബ്രി: ഇബ്രി മലയാളി അസോസിയേഷന് 'ഇമ'യുടെ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് ഇബ്രി അല്‍ ജിബ്ബയ ഇന്‍ഡോര്‍ സ്പോര്‍ട്സ് കോംപ്ലക്സില്‍ നടന്നു. 20 ടീമുകള്‍ മാറ്റുരച്ചു.
ഡബിള്‍സ് എയും ഡബിള്‍സ് ബിയുമായി വിഭാഗങ്ങളില്‍ മത്സരങ്ങള്‍ അരങ്ങേറി. അസോസിയേഷന് പ്രസിഡന്റ് ജമാല്‍ ഹസന് ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ജോസഫ് മൈക്കിള്‍ സ്വാഗതം പറഞ്ഞു. സ്പോര്‍ട്സ് കണ്‍വീനര്‍ നിതിന്‍ പ്രകാശ് നന്ദി പറഞ്ഞു. അരുണ്‍ ദേവ്, ട്രഷറര്‍ സുനില്‍ കുമാര്‍ എന്നിവര്‍ നേതൃത്വം നല്കി.
ഗ്രൂപ് എയില്‍നിന്ന് രതീഷ്, റിയാസ് എന്നിവര്‍ വിജയികളായി. യാസിര്‍, വിഷ്ണു എന്നിവരായിരുന്നു റണ്ണര്‍ അപ്പ്. ഗ്രൂപ് ബിയില്‍നിന്ന് കാദറും സജീവും വിജയികളായി. ഉന്മേഷ്, സന്‍ജു എന്നിവരായിരുന്നു റണ്ണര്‍ അപ്പ്. നിതേഷ് ജെ ജോസ്, ഇബ്രി സ്പോട്ടിംഗ് ക്ലബ് പ്രസിഡന്റ് മുനീര്‍, ഇമ ട്രഷറര്‍ രാധാകൃഷ്ണന്, ഇബ്രി ബാഡ്മിന്റണ്‍ അംഗം ടോബി എന്നിവര്‍ വിജയികള്‍ക്ക് ക്യാഷ് അവാര്‍ഡും ട്രോഫിയും സമ്മാനിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.