മസ്കത്ത്: വനിതാ ജൂനിയർ ഏഷ്യാ കപ്പ് ഹോക്കി ടൂർണമെന്റിൽ കിരീടം നിലനിർത്തി ഇന്ത്യ. മസ്കത്തിലെ അമീറാത്ത് ഹോക്കി സ്റ്റേഡിയത്തിൽ നടന്ന കലാശക്കളിയിൽ പെനാൽറ്റി ഷൂട്ടൗട്ടിൽ ചൈനയെ 3-2ന് തകർത്താണ് ഇന്ത്യ കിരീടം ചൂടിയത്. ഷൂട്ടൗട്ടിൽ ഇന്ത്യൻ ഗോൾ കീപ്പർ നിതിയുടെ തകർപ്പൻ പ്രകടനമാണ് കിരീട നേട്ടത്തിന് തുണയായത്. ചൈനയുടെ മൂന്ന് ഷോട്ടുകളാണ് നിതി തടുത്തിട്ടത്. മുഴുവൻ സമയത്തും 1-1 സമനിലയിൽ കലാശിച്ചതോടെയാണ് മത്സരം ഷൂട്ടൗട്ടിലേക്ക് നീങ്ങിയത്. കളിയിൽ ആദ്യം ഗോൾ നേടി ചൈന ആധ്യപത്യം പുലർത്തിയെങ്കിലും 41ാം മിനിറ്റിൽ ശിവെച്ച് കനികയുടെ ഗോളിലൂടെ ഇന്ത്യ സമനില പിടിക്കുകയായിരുന്നു. മത്സരം കാണാനായി മലയാളികളടക്കമുള്ള ഇന്ത്യൻ പ്രവാസികൾ സ്റ്റേഡിയത്തിലേക്ക് എത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.