മസ്കത്ത്: കെ.എം.സി.സി അല്‍ഖൂദ് ഏരിയ കമ്മിറ്റി അല്‍ സലാമ പോളി ക്ലിനിക് സഹകരണത്തോടെ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. രക്തത്തിന് ക്ഷാമമുള്ളതിനാല്‍ രക്തദാതാക്കള്‍ മുന്നോട്ടുവരണമെന്ന ഒമാന്‍ ബ്ലഡ് ബാങ്കിെൻറ ആഹ്വാനം കണക്കിലെടുത്താണ് ബൗശര്‍ ബ്ലഡ് ബാങ്ക് സഹകരണത്തോടെ ക്യാമ്പ് സംഘടിപ്പിച്ചതെന്ന് ഭാരവാഹികള്‍ അറിയിച്ചു.ഈ വര്‍ഷം അല്‍ ഖൂദ് കെ.എം.സി.സി സംഘടിപ്പിക്കുന്ന രണ്ടാമത് രക്തദാന ക്യാമ്പാണിത്. ഇപ്പോഴും നിലനില്‍ക്കുന്ന കോവിഡ് ഭീതി കാരണം പലരും രക്തം ദാനം ചെയ്യാന്‍ മടിച്ചിരിക്കുന്നതിനാല്, ഈ ഘട്ടത്തില്‍ രക്തം ദാനം ചെയ്തവര്‍ ഏറെ പ്രശംസ അര്‍ഹിക്കുന്നുവെന്ന് ഭാരവാഹികള്‍ പറഞ്ഞു.
രക്തദാനം നടത്തിയവര്‍ക്ക് അല്‍ സലാമ പോളിക്ലിനിക്കില്‍ ഒരുവര്‍ഷത്തെ സൗജന്യ വൈദ്യപരിശോധന നല്‍കുന്നതിനുള്ള കാര്‍ഡ് നല്‍കും. ഏരിയ കമ്മിറ്റി പ്രസിഡന്റ് ഹമീദ് പേരാമ്പ്ര, ജനറല്‍ സെക്രട്ടറി മുനീര്‍ മാസ്റ്റര്‍, അല്‍ സലാമ ക്ലിനിക് പ്രതിനിധികളായ സിദ്ദീഖ്, ഡോ. റഷീദ്, നികേഷ്, ലിബിന്, കെ.എം.സി.സി നേതാക്കളായ മുജീബ് മുക്കം, ഫാറൂഖ്, സുഹൈല്‍ കായക്കൂല്‍, ഇബ്രാഹീം വയനാട്, യാസീന്‍ എന്നിവര്‍ നേതൃത്വം നല്കി. അടുത്ത രക്തദാന ക്യാമ്പ് മാര്‍ച്ച് 25ന് നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.