സുഹാർ: സഹം ചലഞ്ചേഴ്സ് ക്രിക്കറ്റ് കബിന്റെ എട്ടാമത് ക്രിക്കറ്റ് ടൂർണമെന്റിന്റെ ട്രോഫി പ്രകാശനവും നറുക്കെടുപ്പും മലബാർ പാലസ് റസ്റ്ററന്റ് ഹാളിൽ നടന്നു.ഇരുപതോളം ടീമുകളിലെ മാനേജർമാരും ടീം ക്യാപ്റ്റൻ മാരും പങ്കെടുത്തു.
റംസാൻ അലി, തിലാൽ മൻസൂർ, ഫഹദ് സൈഹൂത്ത്, നിയാസ് ടെലി ജംഗ്ഷൻ റസ്റ്റോറന്റ് എന്നിവരും സഹം ചലഞ്ചേഴ്സ് ടീം അംഗങ്ങളും ചേർന്നു ട്രോഫി പ്രകാശനം ചെയ്തു. സഹം ചാലഞ്ചേഴ്സ് ക്രിക്കറ്റ് ടീം സംഘടിപ്പിക്കുന്ന ഏട്ടാമത് ക്രിക്കറ്റ് ടൂർണമെന്റ് ഡിസംബർ 27 ന് അരങ്ങേറും. ബാത്തിന മേഖലയിലെ 20 പ്രമുഖ ടീമുകൾ പങ്കെടുക്കുന്ന ടൂർണമെന്റ് സഹം ചലഞ്ചേഴ്സ് ക്രിക്കറ്റ് ഗ്രൗണ്ടിലും ഫലജ്, സനായ എന്നിവിടങ്ങളിലെ ഗ്രൗണ്ടിലും അടക്കം നാല് ഇടങ്ങളിലാണ് നടക്കുക എന്ന് ക്ലബ് സെക്രട്ടറി സാജിദ് മുള്ളൻ അറിയിച്ചു. പരിപാടിയിൽ ക്ലബ് പ്രസിഡന്റ് സുഭാഷ് പതിയത്ത്, ടീം ക്യാപ്റ്റൻ ശാദു എന്നിവർ ആശംസകൾ നേർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.