മസ്കത്ത്: വടക്കന്‍ ബാത്തിന ഗവര്‍ണറേറ്റില്‍ സ്വകാര്യ കമ്പനികളുടെ വെയര്‍ഹൗസില്‍ നാശനഷ്ടങ്ങള്‍ വരുത്തുകയും കോപ്പറുകളും വൈദ്യുത കേബിളുകളും മോഷ്ടിക്കുകയും ചെയ്ത സംഭവത്തിൽ നാലുപേരെ റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തു. ഖാബൂറ വിലായത്തിലായിരുന്നു സംഭവം. ഏഷ്യന്‍ രാജ്യക്കാരായ നാലുപേരാണ് വടക്കന്‍ ബാത്തിന ഗവര്‍ണറേറ്റ് പൊലീസ് കമാന്‍ഡിന്റെ പിടിയിലായത്. ഇവര്‍ക്കെതിരായ നിയമ നടപടികള്‍ പൂര്‍ത്തീകരിച്ച് വരുകയാണന്ന് റോയൽ ഒമാൻ പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.