മസ്കത്ത്: ഇന്ത്യൻ സോഷ്യൽ ക്ലബും അൽബാജ് ബുക്സും സംയുക്തമായി സംഘടിപ്പിച്ച ബഹുഭാഷാ പുസ്തകോത്സവം ഇന്ന് സമാപിക്കും. പുസ്തകോത്സവത്തിെൻറ മൂന്നാം ദിവസമായ വെള്ളിയാഴ്ചയും വൻ തിരക്കാണ് അനുഭവപ്പെട്ടത്. വെള്ളിയാഴ്ച രാവിലെ പത്തിനാണ് പുസ്തകോത്സവം ആരംഭിച്ചതെങ്കിലും രാവിലെ ഒമ്പതുമുതൽ തന്നെ പുസ്തക പ്രേമികൾ എത്തിയിരുന്നു. രാത്രി വരെ തുടർച്ചയായി ഇൗ തിരക്ക് അനുഭവപ്പെട്ടതായി സംഘാടകർ പറയുന്നു. വൈകുന്നേരത്തോടെ തിരക്ക് ഏെറ വർധിച്ചിരുന്നു.
തിരക്ക് പരിഗണിച്ച് അവസാന ദിവസമായ ശനിയാഴ്ച പതിവിലും നേരത്തേ സ്റ്റാളുകൾ പ്രവർത്തനമാരംഭിക്കുമെന്ന് സംഘാടകർ പറഞ്ഞു.
ഇംഗ്ലീഷിൽ നൊേബൽ സമ്മാനാർഹമായ പുസ്തകങ്ങളാണ് വെള്ളിയാഴ്ച ഏറെ വിറ്റഴിഞ്ഞത്. ആൻ ആർടിസ്റ്റ് ഒാഫ് പ്ലോട്ടിങ് വേൾഡ്, മീ ബിഫോർ യു, ടോർടൽ ഒാൾവേ ഡൗൺ, വണ്ടർ എന്നീ പുസ്തകങ്ങൾ ഇന്നലെ നന്നായി വിറ്റഴിഞ്ഞു.
മലയാള പുസ്തകങ്ങൾക്കും ആവശ്യക്കാർ കൂടുതലായിരുന്നു. പല പുസ്തകങ്ങളുടെയും സ്റ്റോക് തീർന്നതായി സംഘാടകർ അറിയിച്ചു.
കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരത്തിന് അർഹമായ കെ.പി. രാമനുണ്ണിയുടെ ‘ൈദവത്തിെൻറ പുസ്തക’വും സ്റ്റോക് തീർന്നവയിൽ ഉൾപ്പെടും. നമ്പി നാരായണെൻറ ‘ഒാർമ്മയുടെ ഭ്രമണ പഥങ്ങൾ’ ഏതാനും കോപ്പികൾ മാത്രമാണ് ബാക്കിയുള്ളത്. ഒ.വി വിജയൻ, എം.ടി, ബഷീർ, മാധവികുട്ടി തുടങ്ങിയ എഴുത്തുകാരുടെ പുസ്തകങ്ങളും വെള്ളിയാഴ്ച നല്ല വിൽപന നടന്നു.
മലയാളത്തിലെ കുട്ടികളുടെ പുസ്തകങ്ങൾക്കും ആവശ്യക്കാൻ ഏറെയുണ്ടായിരുന്നു. കുഞ്ഞുണ്ണി മാഷ്, എസ്.ശിവദാസ് എന്നിവരുടെ പുസ്കങ്ങൾക്കും ഏറെ പേരെത്തി. ഒരു കുടയും കുഞ്ഞു പെങ്ങളും, നാടോടിക്കഥകൾ എന്നിവക്ക് ആവശ്യക്കാരെത്തി. പുസ്തകോത്സവ ഭാഗമായി ഒമാനിലെ എഴുത്തുകാരെ പെങ്കടുപ്പിച്ച് നടത്തിയ ചർച്ചയും ശ്രദ്ധേയമായി. പ്രവാസവും എഴുത്തും എന്ന തലക്കെട്ടിൽ നടന്ന ചർച്ചയിൽ ഒമാനിലെ മലയാളി എഴുത്തുകാരായ കബീർ യൂസുഫ്, രാധാകൃഷ്ണ കുറുപ്പ്, സന്തോഷ് ഗംഗാധരൻ, ഉഷ മേനോൻ, ഡോ. ആരിഫലി, ഹാറൂൻ റഷീദ്, മുഹമ്മദലി ഫൈസി എന്നിവർ പെങ്കടുത്തു. കുട്ടികൾക്ക് ക്വിസ് മത്സരവും സംഘടിപ്പിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.