ബുറൈമി: കലാലയം സംസാരികവേദി സംഘടിപ്പിച്ച 14ാമത് സെക്ടർ സാഹിത്യോത്സവ് ബുറൈമി മർകസിൽ നടന്നു. ഒരാഴ്ച നീണ്ട യൂനിറ്റ് മത്സരങ്ങൾക്ക് ശേഷമാണ് സെക്ടർ മത്സരം നടന്നത്. സംസാരിക സമ്മേളനം ബുറൈമി ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ ബിജു വർഗീസ് ഉദ്ഘാടനം ചെയ്തു.
സൈനുദ്ദീൻ ബാഖവി അധ്യക്ഷത വഹിച്ചു. ഡോ. റോയി പൂമല, സുഹൈൽ അൽ ഹസനി, അഹ്മദ് കുട്ടി മാസ്റ്റർ, ഫളലുറഹ്മാൻ മാസ്റ്റർ, ശരീഫ് സഅദി, ഷുഹൈബ്, ഹുബൈൽ, ഫൈസൽ, സഹൽ എന്നിവർ സംസാരിച്ചു. സാഹിത്യോത്സവത്തിൽ ഖദറ യൂനിറ്റ് ജേതാക്കളായി ഹമാസ, സാറ യൂനിറ്റുകൾ രണ്ടും മൂന്നും സ്ഥനങ്ങൾ നേടി. മുഹമ്മദ് ബിലാൽ കലാപ്രതിഭയും നൈല നസ്രിൻ സർഗ പ്രതിഭയുമായി തിരഞ്ഞെടുത്തു.
സുഹാർ ഐ.സി.എഫ് വൈസ് പ്രസിഡന്റും സാമൂഹിക ജീവകാരുണ്യ ദഅവ മേഖലകളിൽ രണ്ടരപ്പതിറ്റാണ്ട് ബുറൈമിയിൽ സേവനം ചെയ്തു വരുന്ന സൈനുദ്ദീൻ ബാഖവിയെ ചടങ്ങിൽ ആദരിച്ചു. നൗഫൽ, ഷബീർ സഖാഫി, മുനീർ, മജീദ്, ഷമീർ, സലാം എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.