അ​ദി​ശേ​ഷ് ബാ​സ​വ​രാ​ജ്, പ​വ​ൻ​കു​മാ​ർ, പൂ​ജ മാ​യ​പ്പ, വി​ജ​യ മാ​യ​പ്പ

ഹൈ​മ​യി​ൽ വാ​ഹ​നാ​പ​ക​ടം; നാ​ല് ഇ​ന്ത്യ​ക്കാ​ർ മ​രി​ച്ചു

സ​ലാ​ല: മ​സ്ക​ത്ത് -സ​ലാ​ല റോ​ഡി​ലെ ഹൈ​മ​യി​ൽ ട്രെ​യി​ല​റും കാ​റും കൂ​ട്ടി​യി​ടി​ച്ച് ക​ത്തി​യു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ നാ​ല് ഇ​ന്ത്യ​ക്കാ​ർ മ​രി​ച്ചു. തി​ങ്ക​ളാ​ഴ്ച രാ​ത്രി 1 മ​ണി​യോ​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ക​ർ​ണാ​ട​ക​യി​ലെ റാ​യ്ചൂ​ർ ദേ​വ​ദു​ർ​ഗ സ്വ​ദേ​ശി​ക​ളാ​യ അ​ദി​ശേ​ഷ് ബാ​സ​വ​രാ​ജ് (35), ബ​ന്ധു​ക്ക​ളാ​യ പ​വ​ൻ കു​മാ​ർ, പൂ​ജ മാ​യ​പ്പ, വി​ജ​യ മാ​യ​പ്പ എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

അ​പ​ക​ട​ത്തി​ൽ ഒ​രാ​ൾ​ക്ക് നി​സ്സാ​ര​പ​രി​ക്കു​ണ്ട്. നി​സ്‍വ​യി​ൽ ജോ​ലി ചെ​യ്യു​ന്ന അ​ദി​ശേ​ഷും ബ​ന്ധു​ക്ക​ളും സ​ലാ​ല സ​ന്ദ​ർ​ശി​ച്ച് തി​രി​കെ മ​ട​ങ്ങും വ​ഴി ഹൈ​മ ക​ഴി​ഞ്ഞ് 50 കി​ലോ​മീ​റ്റ​ർ അ​ക​ലെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. വി​സി​റ്റി​ങ് വി​സ​യി​ലു​ള്ള ബ​ന്ധു​ക്ക​ൾ ഒ​മാ​ൻ സ​ന്ദ​ർ​ശ​ന​ത്തി​ന് എ​ത്തി​യ​താ​ണെ​ന്നാ​ണ് മ​ന​സ്സി​ലാ​കു​ന്ന​ത്. ഇ​വ​രു​ടെ മ്യ​ത​ദേ​ഹം ഹൈ​മ ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്. ഇ​ന്ത്യ​ൻ എം​ബ​സി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ന​ട​പ​ടി​ക​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്ന് സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ൻ സ​ലീം പ​റ​ഞ്ഞു.

ഒ​മാ​നി​ലെ സ്ഥി​രം അ​പ​ക​ട മേ​ഖ​ല​യാ​ണ് ആ​ദ​മി​ൽ നി​ന്ന് സ​ലാ​ല​യി​ലേ​ക്കു​ള്ള റോ​ഡ്. അ​പ​ക​ട​ങ്ങ​ളൊ​ഴി​വാ​ക്കാ​ൻ ല​ക്ഷ്യ​മി​ട്ട് ആ​ദ​മി​ൽ നി​ന്ന് തും​റൈ​ത്തി​ലേ​ക്കു​ള്ള ഇ​ര​ട്ട​പ്പാ​ത​യു​ടെ നി​ർ​മാ​ണം പു​രോ​ഗ​മി​ച്ചു​വ​രു​ക​യാ​ണ്. 

Tags:    
News Summary - Car accident in Hyma; Four Indians died

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.