പാർപ്പിട മേഖലയിലെ കെട്ടിടങ്ങൾ വാണിജ്യാവശ്യത്തിന് ഉപയോഗിക്കരുത്

മ​സ്ക​ത്ത്: പാ​ർ​പ്പി​ട​മേ​ഖ​ല​യി​ലെ കെ​ട്ടി​ട​ങ്ങ​ൾ അ​ന​ധി​കൃ​ത​മാ​യി വാ​ണി​ജ്യാ​വ​ശ്യ​ങ്ങ​ൾ​ക്ക് ഉ​പ​യോ​ഗി​ക്കു​ന്ന​തി​നെ​തി​രെ മു​ന്ന​റി​യി​പ്പു​മാ​യി മ​സ്ക​ത്ത് ന​ഗ​ര​സ​ഭ. നി​യ​മ​ലം​ഘ​ന​ത്തി​ന് പു​റ​മെ സാ​മൂ​ഹി​ക​വും സാ​മ്പ​ത്തി​ക​വു​മാ​യി പ്ര​ത്യാ​ഘാ​ത​ങ്ങ​ളു​ണ്ടാ​ക്കു​ന്ന​താ​ണ് ന​ട​പ​ടി​യെ​ന്ന് ന​ഗ​ര​സ​ഭ പ്ര​സ്താ​വ​ന​യി​ൽ അ​റി​യി​ച്ചു. ഇ​ത്ത​രം നി​യ​മ​ലം​ഘ​ക​ർ​ക്കെ​തി​രെ പി​ഴ​യ​ട​ക്കം ശി​ക്ഷാ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. പാ​ർ​പ്പി​ട​മേ​ഖ​ല​യി​ലു​ള്ള​വ​രു​ടെ സ്വ​കാ​ര്യ​ത സം​ര​ക്ഷി​ക്കു​ന്ന​തി​നൊ​പ്പം ന​ഗ​ര​ത്തി​ന്റെ പൊ​തു​വാ​യ മു​ഖം കാ​ത്തു​സൂ​ക്ഷി​ക്കു​ന്ന​തി​ന്റെ​യും ഭാ​ഗ​മാ​യാ​ണ് ഈ ​നി​യ​ന്ത്ര​ണം.

ഇ​ത് പ്ര​കാ​രം സീ​ബ്, ബോ​ഷ​ർ, ഖു​റി​യാ​ത്ത്, അ​ൽ അ​മി​റാ​ത്ത് എ​ന്നി​വി​ട​ങ്ങ​ളി​ലെ നി​ശ്ചി​ത റോ​ഡു​ക​ളി​ൽ മാ​ത്ര​മാ​ണ് കി​ൻ​ഡ​ർ​ഗാ​ർ​ട്ട​നു​ക​ൾ, സ്വ​കാ​ര്യ സ്കൂ​ളു​ക​ൾ, വ​നി​ത​ക​ൾ​ക്കു​ള്ള സ​ലൂ​ണു​ക​ൾ, മെ​ഡി​ക്ക​ൽ ക്ലി​നി​ക്കു​ക​ൾ, റീ​ട്ടെ​യി​ൽ തു​ണി​ക്ക​ട​ക​ൾ തു​ട​ങ്ങി​യ വാ​ണി​ജ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് അ​നു​മ​തി​യു​ള്ളൂ. 

Tags:    
News Summary - Residential buildings Do not use for commercial purposes

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.