മസ്കത്ത്: സലാല, മസ്കത്ത് വിമാനത്താവളങ്ങളിൽ നവീന തെർമൽ ഇമേജിങ് കാമറകൾ സ്ഥാപിക്കുന്നു. വിമാനത്താവളങ്ങളുടെ സുരക്ഷ വർധിപ്പിക്കാൻ ലക്ഷ്യമിട്ടാണ് ഇത് സ്ഥാപിക്കുന്നത്. ഇതിനായി ചെറുകിട -ഇടത്തരം വ്യവസായ സംരംഭമായ ‘ഇൻടെക്കു’മായി ഒമാൻ വിമാനത്താവള കമ്പനി ധാരണാപത്രം ഒപ്പിട്ടു.
വിമാനത്താവളങ്ങളുടെ പ്രവർത്തനക്ഷമത വർധിപ്പിക്കാൻ പുതിയ ഓപറേഷനൽ മാനേജ്മെന്റ് സംവിധാനം വികസിപ്പിച്ചെടുക്കാൻ ‘അൽ ഷൻഫരി പ്രൊജക്ട്സ്’എന്ന സ്ഥാപനവുമായും ധാരണാപത്രം ഒപ്പിട്ടു. വിമാനത്താവളങ്ങളുടെ അടിസ്ഥാന സൗകര്യവികസനം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പദ്ധതിയെന്ന് ഒമാൻ വിമാനത്താവള മാനേജ്മെന്റ് കമ്പനി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.