അനധികൃത പണമിടപാടുകൾക്കെതിരെ മുന്നറിയിപ്പുമായി ഒമാൻ സെൻട്രൽ ബാങ്ക്​


മസ്​കത്ത്​: അനധികൃത പണമിടപാടുകൾ നടത്തുന്ന വ്യക്​തികൾക്കും സ്​ഥാപനങ്ങൾക്കും മുന്നറിയിപ്പുമായി ഒമാൻ സെൻട്രൽ ബാങ്ക്​. സെൻട്രൽ ബാങ്കി​െൻറ നിയമപരമായ അനുമതിയില്ലാത്ത വ്യക്​തികളും സ്​ഥാപനങ്ങളും വിദേശത്തേക്ക്​ പണമയക്കുന്നത്​ ഉൾപ്പെടെ പ്രവർത്തനങ്ങൾ നടത്തുന്നത്​ ശിക്ഷാർഹമായ കുറ്റമാണെന്ന്​ മുന്നറിയിപ്പിൽ പറയുന്നു. സ്വദേശികളും വിദേശികളും പണമിടപാടുകളിൽ ജാഗ്രത പുലർത്തണം. വിദേശത്തേക്ക്​ പണമയക്കാൻ അനുമതിയില്ലാത്ത വ്യക്​തികളെയും സ്​ഥാപനങ്ങളെയും ആശ്രയിക്കുന്നത്​ അനധികൃതവും ഒമാനി നിയമപ്രകാരം കുറ്റകരമായ കാര്യവുമാണെന്നും ഒമാൻ സെൻട്രൽ ബാങ്കി​െൻറ പ്രസ്​താവനയിൽ പറയുന്നു. ഇത്​ വഴി പണമയക്കു​േമ്പാൾ വഞ്ചിക്കപ്പെടാനും പണം നഷ്​ടപ്പെടാനുമുള്ള സാധ്യതയും കൂടുതലാണ്​. ലൈസൻസില്ലാതെ പണം സ്വരൂപിച്ച്​ പണം സ്വരൂപിച്ച്​ കൈമാറ്റം ചെയ്യുന്നത്​ ഒമാനി ബാങ്കിങ്​ നിയമം, കള്ളപ്പണ നിരോധ-ഭീകരവാദ ധനസഹായ നിരോധ നിയമങ്ങൾ പ്രകാരം തടവും പിഴയും ശിക്ഷയായി ലഭിക്കാവുന്ന കുറ്റമാണ്​.


Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-07-28 07:06 GMT