അനധികൃത പണമിടപാടുകൾക്കെതിരെ മുന്നറിയിപ്പുമായി ഒമാൻ സെൻട്രൽ ബാങ്ക്
text_fieldsമസ്കത്ത്: അനധികൃത പണമിടപാടുകൾ നടത്തുന്ന വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും മുന്നറിയിപ്പുമായി ഒമാൻ സെൻട്രൽ ബാങ്ക്. സെൻട്രൽ ബാങ്കിെൻറ നിയമപരമായ അനുമതിയില്ലാത്ത വ്യക്തികളും സ്ഥാപനങ്ങളും വിദേശത്തേക്ക് പണമയക്കുന്നത് ഉൾപ്പെടെ പ്രവർത്തനങ്ങൾ നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണെന്ന് മുന്നറിയിപ്പിൽ പറയുന്നു. സ്വദേശികളും വിദേശികളും പണമിടപാടുകളിൽ ജാഗ്രത പുലർത്തണം. വിദേശത്തേക്ക് പണമയക്കാൻ അനുമതിയില്ലാത്ത വ്യക്തികളെയും സ്ഥാപനങ്ങളെയും ആശ്രയിക്കുന്നത് അനധികൃതവും ഒമാനി നിയമപ്രകാരം കുറ്റകരമായ കാര്യവുമാണെന്നും ഒമാൻ സെൻട്രൽ ബാങ്കിെൻറ പ്രസ്താവനയിൽ പറയുന്നു. ഇത് വഴി പണമയക്കുേമ്പാൾ വഞ്ചിക്കപ്പെടാനും പണം നഷ്ടപ്പെടാനുമുള്ള സാധ്യതയും കൂടുതലാണ്. ലൈസൻസില്ലാതെ പണം സ്വരൂപിച്ച് പണം സ്വരൂപിച്ച് കൈമാറ്റം ചെയ്യുന്നത് ഒമാനി ബാങ്കിങ് നിയമം, കള്ളപ്പണ നിരോധ-ഭീകരവാദ ധനസഹായ നിരോധ നിയമങ്ങൾ പ്രകാരം തടവും പിഴയും ശിക്ഷയായി ലഭിക്കാവുന്ന കുറ്റമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.