സലാല: സി.ബി.എസ്.ഇ പരീക്ഷയിൽ ഉയർന്ന മാർക്ക് നേടിയ ഇന്ത്യൻ സ്കൂൾ സലാലയിലെ വിദ്യാർഥികൾക്കും മാനേജ്മെന്റിനും കെ.എം.സി.സി സലാല ഉപഹാരം നൽകി.
ഒമാനി വിമൻസ് അസോസിയേഷൻ ഹാളിൽ നടന്ന പരിപാടിയിൽ ഷബീർ കാലടി, ഹമീദ് ഫൈസി, അലി ഹാജി എന്നിവരാണ് ഉപഹാരം കൈമാറിയത്. എസ്.എം.സി പ്രസിഡന്റ് ഡോ. അബൂബക്കർ സിദ്ദീഖ്, പ്രിൻസിപ്പൽ ദീപക് പഠാങ്കർ, വൈസ് പ്രിൻസിപ്പൽ മമ്മിക്കുട്ടി, മറ്റു മാനേജിങ് കമ്മിറ്റിയംഗങ്ങളും വിദ്യാർഥികളും സംബന്ധിച്ചു.
കെ.എം.സി.സിയുടെ 40ാം വാർഷികത്തിന്റെ ഭാഗമായി പാലക്കാട് ജില്ല കമ്മിറ്റി നടത്തിയ ‘കലാവിരുന്ന് 2024’ എന്ന പരിപാടിയിലാണ് ഉപഹാരം കൈമാറിയത്.
പാലക്കാട് ജില്ല പ്രസിഡന്റ് സലാം ഹാജി, ഹാഷിം കോട്ടക്കൽ, ഷഫീഖ് മണ്ണാർക്കാട്, അബ്ദുൽ ഫത്താഹ്, ജാബിർ ഷരീഫ്, ആ.കെ. അഹമ്മദ്, കാസിം കോക്കൂർ, എ.കെ. ഇബ്രാഹിം എന്നിവർ നേത്യത്വം നൽകി. വിവിധ കലാ പരിപാടികളും നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.