മസ്കത്ത്: ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് ഒമാന്‍ മലയാള വിഭാഗം വനിതദിനവും ശിശുദിനവും ആഘോഷിച്ചു. ഐ.എസ്.സി മള്‍ട്ടിപര്‍പ്പസ് ഹാളില്‍ നടന്ന ചടങ്ങില്‍ ചലച്ചിത്ര നടി ആശ അരവിന്ദ് മുഖ്യാതിഥിയായി. മസ്കത്ത് കോളജില്‍ ഗവേഷണ വിഭാഗം മേധാവിയും അസോ. പ്രഫസറുമായ ഡോ. രശ്മി കൃഷ്ണന് വിശിഷ്ടാതിഥിയായും പങ്കെടുത്തു. ചില്‍ഡ്രന്‍സ് വിങ് കോഓഡിനേറ്റര്‍ ദേവനന്ദ രാജേഷും, കോഓഡിനേറ്റര്‍ അനുശ്രീ പ്രദീപും ഔദ്യോഗിക ചടങ്ങിന് നേതൃത്വം നല്കി.
വനിതദിനവും ശിശുദിനവും ആഘോഷിച്ചുവനിത പാചക മത്സരത്തിന്റെ വിജയികള്‍ക്കുള്ള സമ്മാനവിതരണം മുഖ്യാതിഥി നിര്‍വഹിച്ചു. ലിംഗ സമത്വത്തെ പറ്റിയും സ്ത്രീ ശാക്തീകരണത്തില്‍ പുരുഷന്മാര്ക്കുള്ള പങ്കിനെപ്പറ്റിയും കുട്ടികള്‍ക്കുള്ള മൂല്യാധിഷ്ഠിത വിദ്യാഭ്യാസത്തെ കുറിച്ചും ഡോ. രശ്മി കൃഷ്ണന് പ്രഭാഷണം നടത്തി. ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് മലയാളം വിഭാഗത്തിന്റെ ഏറ്റവും ശക്തമായ രണ്ടു വിഭാഗങ്ങളാണ് വനിത വിഭാഗവും, ബാല വിഭാഗവും എന്നും എക്കാലവും വനിതകള്‍ക്കും, കുട്ടികള്‍ക്കും ഏറെ പ്രാമുഖ്യം നല്‍കിവരുന്ന സംഘടനയാണ് മലയാള വിഭാഗം എന്ന് അധ്യക്ഷതവഹിച്ച കണ്‍വീനര്‍ പി. ശ്രീകുമാർ പറഞ്ഞു. വനിത വിഭാഗം ജോ. സെക്രട്ടറി സ്മൃതി രാകേഷ് പാചക മത്സര വിജയികളെ പ്രഖ്യാപിച്ചു.
കലാപരിപാടികള്‍ക്ക് വനിത വിഭാഗം സെക്രട്ടറി ആതിര ഗിരീഷ്, ബാലവിഭാഗം സെക്രട്ടറി ടീന ബാബു, കോ കണ്‍വീനര്‍ ലേഖ വിനോദ്, മറ്റു മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങളായ അജിത് കുമാര്‍, സുനില്‍ കുമാര്‍ കൃഷ്ണന് നായര്‍, സതീഷ്കുമാര്‍, കൃഷ്ണേന്ദു, ബാബു തോമസ് എന്നിവർ നേതൃത്വം നൽകി. വനിത വിഭാഗം സെക്രട്ടറി ആതിര ഗിരീഷ് സ്വാഗതവും ബാലവിഭാഗം സെക്രട്ടറി ടീന ബാബു നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.