ഒമാൻ ചേംബർ ഓഫ് കോമേഴ്സ്

ചേംബർ ഓഫ് കോമേഴ്സ് തെരഞ്ഞെടുപ്പ്: വോ​​ട്ടേഴ്​സ്​ രജിസ്ട്രേഷൻ അവസാനിച്ചു

മ​സ്ക​ത്ത്: ഒ​മാ​ൻ ചേം​ബ​ർ ഓ​ഫ് കോ​മേ​ഴ്സി​ൽ വോ​ട്ട​വ​കാ​ശം രേ​ഖ​പ്പെ​ടു​ത്തു​ന്ന​വ​ർ​ക്കു​ള്ള ര​ജി​സ്ട്രേ​ഷ​ൻ വ്യാ​ഴാ​ഴ്ച അ​വ​സാ​നി​ച്ചു. ക​ഴി​ഞ്ഞ മാ​സം 29 നാ​ണ് ര​ജി​സ്ട്രേ​ഷ​ൻ ആ​രം​ഭി​ച്ച​ത്.

ഒ.​സി.​സി.​ഐ വെ​ബ്സൈ​റ്റി​ലെ ഇ-​സ​ർ​വി​സ​സ് വ​ഴി​യാ​ണ് വോ​ട്ട​വ​കാ​ശ​ത്തി​നാ​യി ര​ജി​സ്ട്രേ​ഷ​ൻ ന​ട​ത്തേ​ണ്ട​ത്. ര​ണ്ട് വി​ഭാ​ഗ​ത്തി​ലാ​യാ​ണ് വോ​ട്ടി​ങ് ര​ജി​സ്ട്രേ​ഷ​ൻ ന​ട​ക്കു​ക. ഗ്രീ​ൻ ലി​സ്റ്റി​ൽ ഉ​ൾ​പ്പെ​ട്ട ക​മ്പ​നി​ക​ൾ​ക്ക് മാ​ത്ര​മാ​ണ് ര​ജി​സ്ട്രേ​ഷ​ന് അ​വ​സ​രം ല​ഭി​ക്കു​ക. ഓ​ൺ​ലൈ​ൻ വ​ഴി​യാ​ണ് വോ​ട്ടി​ങ്.

മ​ത്സ​ര​ത്തി​ൽ പ​​ങ്കെ​ടു​ക്കു​ന്ന സ്ഥാ​നാ​ർ​ഥി​ക​ൾ​ക്ക് നോ​മി​നേ​ഷ​ൻ സ​മ​ർ​പ്പി​ക്കാ​നു​ള്ള അ​വ​സാ​ന തീ​യ​തി ക​ഴി​ഞ്ഞ​മാ​സം 29നാ​യി​രു​ന്നു. മ​ത്സ​ര​ത്തി​ൽ പ​​​ങ്കെ​ടു​ക്കു​ന്ന​വ​ർ​ക്കും ക​മ്പ​നി​ക​ൾ​ക്കും നി​ര​വ​ധി മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കേ​ണ്ട​തു​ണ്ട്. ആ​കെ 21 സീ​റ്റു​ക​ളി​ലേ​ക്കാ​ണ് മ​ത്സ​രം. അ​തോ​ടൊ​പ്പം ചേം​ബ​ർ ഓ​ഫ് കോ​മേ​ഴ്സി​ന്റെ വി​വി​ധ ശാ​ഖ​ക​ളി​ലേ​ക്കും തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കും.

21 മെം​ബ​ർ​മാ​രി​ൽ പ​ത്തു​പേ​രെ വി​വി​ധ ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ൽ​നി​ന്ന് തെ​ര​ഞ്ഞെ​ടു​ക്കും. അ​ഞ്ച് സീ​റ്റു​ക​ൾ പ​ബ്ലി​ക്ക് ജോ​യ​ൻ​റ് സ്റ്റോ​ക്ക് ക​മ്പ​നി​ക​ളി​ൽ​നി​ന്നു​ള്ള​വ​ർ​ക്കാ​യി​രി​ക്കും. ഒ​രു സീ​റ്റ് വി​ദേ​ശ നി​ക്ഷേ​പ​ക​രു​ടെ പ്ര​തി​നി​ധി​ക​ളാ​യ വി​ദേ​ശി​ക​ൾ​ക്കാ​യി​രി​ക്കും. ഈ ​സീ​റ്റി​ലേ​ക്ക് മ​ത്സ​രി​ക്കു​ന്ന സ്ഥാ​നാ​ർ​ഥി​ക​ൾ ഒ​മാ​നി​ൽ താ​മ​സ​ക്കാ​രാ​യി​രി​ക്ക​ണം. ഈ ​സീ​റ്റി​ലേ​ക്ക് മ​ല​യാ​ളി​ക​ളും രം​ഗ​ത്തു​ണ്ട്. ബാ​ക്കി​യു​ള്ള സീ​റ്റു​ക​ൾ മ​സ്ക​ത്ത് ഗ​വ​ർ​ണ​റേ​റ്റി​ൽ​നി​ന്നു​ള്ള​വ​ർ​ക്കാ​യി​രി​ക്കും.

ചേം​ബ​ർ ഓ​ഫ് കോ​മേ​ഴ്സി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത എ​ല്ലാ ക​മ്പ​നി​ക​ൾ​ക്കും വോ​ട്ട​വ​കാ​ശം ല​ഭി​ക്കി​ല്ല. ക​മ്പ​നി​യു​ടെ സ്വ​ദേ​ശി​വ​ത്​​ക​ര​ണ ശ​ത​മാ​നം പൂ​ർ​ത്തി​യാ​ക്കു​ന്ന​ത​ട​ക്കം നി​ര​വ​ധി മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കേ​ണ്ട​തു​ണ്ട് വോ​ട്ട​വ​കാ​ശം ല​ഭി​ക്കാ​ൻ.

വോ​ട്ട​ർ​മാ​ർ റി​യാ​ദ കാ​ർ​ഡു​ക​ളു​ടെ ഉ​ട​മ​ക​ളാ​യി​രി​ക്ക​ണം. ക​മ്പ​നി​യി​ൽ ഒ​രു സ്വ​ദേ​ശി ജീ​വ​ന​ക്കാ​ര​ന്‍റെ​യെ​ങ്കി​ലും പേ​ര് ര​ജി​സ്റ്റ​ർ ചെ​യ്തി​രി​ക്ക​ണം. ക​മ്പ​നി​ക​ൾ ഒ​ക്​​ടോ​ബ​ർ 31 വ​രെ​യു​ള്ള ഒ.​സി.​സി.​ഐ മെം​ബ​ർ​ഷി​പ് പു​തു​ക്കി​യി​രി​ക്ക​ണം. ഈ ​മാ​സം ആ​റു​വ​രെ​യാ​യി​രു​ന്നു സ്ഥാ​നാ​ർ​ഥി​ക​ൾ​ക്ക് നാ​മ​നി​ർ​ദേ​ശ പ​ത്രി​ക സ​മ​ർ​പ്പി​ക്കാ​ൻ സ​മ​യം അ​നു​വ​ദി​ച്ചി​രു​ന്ന​ത്.

പി​ന്നീ​ട് അ​ത് ഒ​മ്പ​തു​വ​രെ നീ​ട്ടു​ക​യാ​യി​രു​ന്നു. പ​ബ്ലി​ക്ക് സ്റ്റോ​ക്ക് ക​മ്പ​നി പ്ര​തി​നി​ധി​ക​ളും വി​ദേ​ശ നി​ക്ഷേ​പ​ക​രു​ടെ വി​ഭാ​ഗ​ത്തി​ൽ​പെ​ട്ട​വ​രു​മൊ​ഴി​കെ സ്ഥാ​നാ​ർ​ഥി​ക​ൾ സ്വ​ദേ​ശി​ക​ളാ​യി​രി​ക്ക​ണം. ഒ​മാ​നി​ൽ ആ​ദ്യ​മാ​യാ​ണ് വി​ദേ​ശി​ക​ൾ​ക്ക് ചേം​ബ​ർ ഓ​ഫ് കോ​മേ​ഴ്സി​ൽ മ​ത്സ​രി​ക്കാ​ൻ അ​വ​സ​രം ല​ഭി​ക്കു​ന്ന​ത്. 

Tags:    
News Summary - Chamber of Commerce Elections: Voters registration is over

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.