ഒമാനിൽ ഇന്ന്​ കനത്ത മഴക്കും കാറ്റിനും സാധ്യത

മസ്കത്ത്​: ഒമാന്‍റെ വിവിധ ഗവർണറേറ്റുകളിൽ ഞായറാഴ്​ച രാത്രി എട്ടുമണിവരെ കനത്ത മഴക്കും കാറ്റിനും സാധ്യതയുണ്ടെന്ന്​ ഒമാൻ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വടക്കൻ ശർഖിയ, ദാഖിലിയ, തെക്ക്​-വടക്ക്​ ബത്തിന, ദാഹിറ, ബുറൈമി ഗവർണറേറ്റുകളിലാണ്​ ഇടിമിന്നലോട് കൂടിയ മഴ പെയ്യുക.

മണിക്കൂറിൽ 46മുതൽ 83 കിലേമീറ്റർ വേഗതയിൽ കാറ്റ്​ വിശിയേക്കും. പൊടി ഉയരുന്നതിനാൽ ദൂരകാഴ്ചയെ ബാധിക്കാൻ സാധ്യതയുണ്ട്​​. വാദികളിൽ നീന്താൻ ശ്രമിക്കരുതെന്നും താഴ്ന്ന സ്ഥലങ്ങളിൽനിന്ന്​ മാറിനിൽക്കണെമന്നും ഒമാൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

കുട്ടികൾ വാദികളിൽ എത്തുന്നില്ലെന്ന്​ എല്ലാവരും ഉറപ്പുവരുത്തണമെന്നും നിർദ്ദേശിച്ചു.

Tags:    
News Summary - Chance of heavy rain and wind in Oman today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.