നി​സ്‍വ​യി​ൽ ജ​ല​ശേ​ഖ​ര​ണ ബേ​സി​ൻ ത​ക​ർ​ന്ന സം​ഭ​വം;നാ​ശ​ന​ഷ്ട​ങ്ങ​ൾ വി​ല​യി​രു​ത്താ​ൻ ക​മ്മി​റ്റി

മ​സ്ക​ത്ത്: നി​സ്‍വ മ​ലി​ന​ജ​ല ശു​ദ്ധീ​ക​ര​ണ പ്ലാ​ന്‍റ് ഭാ​ഗി​ക​മാ​യി ത​ക​ർ​ന്ന​തി​നെ​ത്തു​ട​ർ​ന്ന് നാ​ശ​ന​ഷ്ട​ങ്ങ​ൾ വി​ല​യി​രു​ത്താ​ൻ ക​മ്മി​റ്റി രൂ​പ​വ​ത്ക​രി​ച്ചു. ട്രി​പ്പി​ൾ ട്രീ​റ്റ് ചെ​യ്ത വെ​ള്ള​മാ​യ​തി​നാ​ൽ ദു​ർ​ഗ​ന്ധ​മൊ​ന്നും അ​ട​ങ്ങി​യി​ട്ടി​ല്ലാ​ത്ത​തി​നാ​ൽ ജ​ല​പ്ര​വാ​ഹം മൂ​ലം കാ​ര്യ​മാ​യ പാ​രി​സ്ഥി​തി​ക നാ​ശ​മൊ​ന്നും ഉ​ണ്ടാ​കു​ന്നി​ല്ലെ​ന്ന് നാ​മ വാ​ട്ട​ർ സ​ർ​വി​സ​സി​ലെ (എ​ൻ.​ഡ​ബ്ല്യു.​എ​സ്) ഓ​പ്പ​റേ​ഷ​ൻ​സ് ആ​ൻ​ഡ് മെ​യി​ന്‍റ​ന​ൻ​സ് സി.​ഇ.​ഒ എ​ൻ​ജി​നീ​യ​ർ അ​ബ്ദു​ല്ല ബി​ൻ മു​ഹ​മ്മ​ദ് അ​ൽ നു​ഐ​മി അ​റി​യി​ച്ചു.

ഗ​വ​ർ​ണ​റു​ടെ ഓ​ഫി​സ്, നി​സ്വ മു​നി​സി​പ്പാ​ലി​റ്റി, നി​സ്‍വ മാ​ർ​ക്ക​റ്റ് അ​ഡ്മി​നി​സ്ട്രേ​ഷ​ൻ, ഒ​മാ​ൻ ചേം​ബ​ർ എ​ന്നി​വ​യു​ടെ ഏ​കോ​പ​ന​ത്തി​ലാ​ണ് ക​മ്മി​റ്റി രൂ​പ​വ​ത്ക​രി​ച്ചി​ട്ടു​ള്ള​ത്. ത​ക​ർ​ച്ച​യു​ടെ ഫ​ല​മാ​യു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ൾ വി​ല​യി​രു​ത്തു​ന്ന​തി​ന് ടീം ​ഇ​തി​ന​കം ത​ന്നെ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

വി​ല​യി​രു​ത്ത​ൽ അ​നു​സ​രി​ച്ച് ബാ​ധി​ത​ർ​ക്ക് ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കാ​ൻ ഞ​ങ്ങ​ൾ പ്ര​തി​ജ്ഞാ​ബ​ദ്ധ​ര​ണെ​ന്ന അ​ൽ നു​ഐ​മി പ​റ​ഞ്ഞു.

2008ൽ ​സ്ഥാ​പി​ത​മാ​യ നി​സ്‌​വ​യി​ലെ മ​ലി​ന​ജ​ല ശു​ദ്ധീ​ക​ര​ണ പ്ലാ​ന്‍റി​ൽ പ്ര​തി​ദി​നം 11,000 ക്യു​ബി​ക് മീ​റ്റ​റാ​ണ് ല​ഭി​ക്കു​ന്ന​തെ​ന്നും മി​ക​ച്ച അ​ന്താ​രാ​ഷ്‌​ട്ര​രീ​തി​ക​ൾ​ക്ക് അ​നു​സൃ​ത​മാ​യി ഉ​യ​ർ​ന്ന ശു​ദ്ധി​യോ​ടെ ട്രി​പ്പി​ൾ ജ​ലം സം​സ്‌​ക​രി​ക്കു​ന്ന​തി​നു​ള്ള ഏ​റ്റ​വും പു​തി​യ സാ​ങ്കേ​തി​ക വി​ദ്യ​ക​ൾ ഉ​പ​യോ​ഗി​ച്ചാ​ണ് പ്ര​വ​ർ​ത്തി​ക്കു​ന്ന​തെ​ന്നും വെ​ള്ളി​യാ​ഴ്ച​യാ​ണ് നി​സ്‍വ മ​ലി​ന​ജ​ല ശു​ദ്ധീ​ക​ര​ണ പ്ലാ​ന്‍റി​ലെ ശു​ദ്ധീ​ക​രി​ച്ച ജ​ല​ശേ​ഖ​ര​ണ ബേ​സി​ൻ ഭാ​ഗി​ക​മാ​യി ത​ക​ർ​ന്ന് മാ​ർ​ക്ക​റ്റി​ൽ വെ​ള​ളം ക​യ​റി​യ​ത്.

അ​പ്ര​തീ​ക്ഷി​ത വെ​ള്ള​പ്പൊ​ക്ക​ത്തി​ൽ ക​ച്ച​വ​ട​ക്കാ​രു​ടെ സാ​ധ​ന​ങ്ങ​ൾ​ക്ക് കേ​ടു​പാ​ടു​ക​ളും നാ​ശ​ന​ഷ്ട​ങ്ങ​ളും കേ​ടു​പാ​ടു​ക​ളും സം​ഭ​വി​ച്ചു. കു​ള​ത്തി​ലെ ഫീ​ഡ​ർ ട്യൂ​ബ് പൊ​ട്ടി വെ​ള്ളം വാ​ദി ക​ൽ​ബു​വി​ലേ​ക്ക് ഒ​ഴു​കി​യ​താ​ണ് വെ​ള്ള​പ്പൊ​ക്ക​ത്തി​നി​ട​യാ​ക്കി​യ​തെ​ന്ന് ‘നാ​മ’ വാ​ട്ട​ർ സ​ർ​വി​സ​സ് ക​മ്പ​നി പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു.

സം​ഭ​വ​ത്തി​ൽ ക്ഷ​മാ​പ​ണം ന​ട​ത്തി​യ ‘നാ​മ’, സാ​ഹ​ച​ര്യം നി​യ​ന്ത്രി​ക്കു​ന്ന​തി​ന് ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​ക​ളു​മാ​യും ഫീ​ൽ​ഡ് ടീ​മു​മാ​യും ഏ​കോ​പി​പ്പി​ച്ച് പ്ര​വ​ർ​ത്തി​ക്കു​ക​യും ചെ​യ്തി​രു​ന്നു.

Tags:    
News Summary - Committee formed to assess damage after Nizwa wastewater treatment plant partially collapses

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.