ക്വാറ​ൈൻറനിൽ ഏഴ്​ ദിവസം പിന്നിട്ടവർക്ക്​ പി.സി.ആർ ടെസ്​റ്റിന്​ വിധേയരാകാം


മസ്​കത്ത്​: നിലവിൽ രാജ്യത്ത്​ 14 ദിവസത്തെ ക്വാറ​ൈൻറനിൽ കഴിയുന്നവർ ഏഴ്​ ദിവസം പൂർത്തിയായെങ്കിൽ തിങ്കളാഴ്​ച മുതൽ പി.സി.ആർ ടെസ്​റ്റിന്​ വിധേയരാകാം. റിസൽറ്റ്​ നെഗറ്റീവ്​ ആണെങ്കിൽ ഹോം ​െഎസോലേഷൻ അവസാനിപ്പിക്കാൻ തടസങ്ങളില്ലെന്ന്​ ആരോഗ്യ മന്ത്രാലയം ഡിസീസസ്​ സർവൈലൻസ്​ ആൻറ്​ കൺട്രോൾ വിഭാഗം ഡയറക്​ടർ ഡോ.സൈഫ്​ അൽ അബ്രി ഒമാൻ ടെലിവിഷന്​ നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ഇവർ തൊട്ടടുത്തുള്ള ആരോഗ്യ സ്​ഥാപനത്തിലെത്തി വേണം ബ്രേസ്​ലെറ്റ്​ അഴിക്കാൻ. തുടർന്ന്​ ക്വാറ​ൈൻറൻ അവസാനിച്ചതായി രജിസ്​റ്റർ ചെയ്യുകയും വേണമെന്ന്​ ഡോ. അൽ അബ്രി പറഞ്ഞു. ഞായറാഴ്​ച നടന്ന സുപ്രീം കമ്മിറ്റി യോഗമാണ്​ ക്വാറ​ൈൻറൻ കാലാവധി 14 ദിവസത്തിൽ നിന്ന്​ ഏഴ്​ ദിവസമായി കുറക്കാൻ തീരുമാനിച്ചത്​. ഇതേ തുടർന്ന്​ നിലവിൽ രാജ്യത്ത്​ ക്വാറ​ൈൻറനിൽ കഴിയുന്നവരുടെ ആശയകുഴപ്പം അകറ്റുന്നതി​െൻറ ഭാഗമായാണ്​ ഡയറക്​ടർ ജനറലി​െൻറ പ്രതികരണം.


ഒമാനിലേക്കുള്ള യാത്രക്കാരിൽ ഭൂരിക്ഷം പേർക്കും ആദ്യത്തെ ഏഴ്​ ദിവസത്തിനുള്ളിൽ ലക്ഷണങ്ങൾ പ്രകടമായതായി ഡോ. അൽ അബ്രി പറഞ്ഞു. പുതിയ തീരുമാനപ്രകാരം ഒമാനിലെത്തുന്നതിന് മുമ്പുള്ള​ 96 മണിക്കൂർ സമയത്തിനുള്ളിലാണ്​ യാത്രക്കാരൻ പി.സി.ആർ പരിശോധനക്ക്​ വിധേയരാകേണ്ടത്​. വിമാനത്താവളത്തിലെ പി.സി.ആർ പരിശോധനയും തുടരും. ഏഴ്​ ദിവസത്തെ ക്വാറ​ൈൻറന്​ ശേഷം എട്ടാമത്തെ ദിവസം വീണ്ടും പി.സി.ആർ പരിശോധനക്ക്​ വിധേയമാവുകയും വേണം. യാത്രക്കാർക്ക്​ ഏഴ്​ ദിവസം, പോസിറ്റീവ്​ ആയവർക്ക്​ പത്ത്​ ദിവസം, സമ്പർക്ക ബാധിത കേസുകൾക്ക്​ 14 ദിവസം എന്നിങ്ങനെയാണ്​ ഒമാനിൽ ​െഎസോലേഷൻ.


ക്വാറ​ൈൻറൻ നിയമത്തിലെ മാറ്റം സംബന്ധിച്ച്​ വിമാന കമ്പനികളെ ഉടൻ അറിയിക്കുമെന്നും സുപ്രീം കമ്മിറ്റി മാർഗനിർദേശങ്ങൾക്ക്​ അനുസരിച്ചുള്ള പരിശോധന നടത്താൻ യാത്രക്കാർക്ക്​ ആവശ്യത്തിന്​ സമയം ലഭ്യമാക്കുമെന്നും അധികൃതരെ ഉദ്ധരിച്ച്​ ഒൗദ്യോഗിക ദിനപത്രമായ ഒമാൻ ഒബ്​സർവർ റിപ്പോർട്ട്​ ചെയ്​തു.


Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-07-28 07:06 GMT