മസ്കത്ത്: ഒമാനിലെ എല്ല വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഒരു മാസത്തെ അവധി പ്രഖ്യാപിച്ചു. ഞായറാഴ്ച മുതലാണ് അവധി തുടങ്ങുകയെന്ന് ഒമാൻ ടി.വി റിപ്പോർട്ട് ചെയ്തു. കോറോണ രോഗ വ്യാപനം പ്രതിരോധിക്കുന്നതിനുള്ള നടപടികളുടെ ഭാഗമായാണ് സുപ്രീം കമ്മിറ്റിയുടെ തീരുമാനം.
അവധിസമയത്ത് കുട്ടികൾ വീടിനകത്ത് തന്നെ കഴിയുന്നുവെന്ന് രക്ഷകർത്താക്കൾ ഉറപ്പാക്കണമെന്ന് സുപ്രീം കമ്മിറ്റി നിർദേശിച്ചു. ജനങ്ങൾ പൊതുസ്ഥലങ്ങളിൽ നിന്ന് വിട്ടുനിൽക്കുകയും വേണം. രാജ്യത്ത് ഇതുവരെ 20 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.