മസ്കത്ത്: കോവിഡ് ചികിത്സയിലിരുന്ന തൃശൂർ സ്വദേശി മരിച്ചു. പാവറട്ടി പെരിങ്ങാട് സ്വദേശി തട്ടറമ്പിൽ ഹനീഫയുടെ മകൻ അനീസ് (39) ഖൗല ആശുപത്രിയിലാണ് മരിച്ചത്. മബേലയിൽ ബിസിനസ് നടത്തിവരികയായിരുന്നു.
ഖദീജ മാതാവും ഷിംന ഭാര്യയുമാണ്. മക്കൾ: അമാൻ, ആയിഷ, ഹസ്സ. സഹോദരങ്ങൾ: ഹാരിസ്, നിയാസ്. ഭാര്യയും മക്കളും മാതാപിതാക്കളും സഹോദരങ്ങളും മസ്കത്തിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.