മസ്കത്ത്: കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ അവശ്യ മെഡിക്കൽ വസ്തുക്കൾ എത്തിക്കാനായി ഒമാനിലെ പ്രവാസി മലയാളികളും കൈകോർക്കുന്നു. സമൂഹത്തിൽ വ്യത്യസ്ത തുറകളിൽപെട്ട ഇരുപതോളം പ്രമുഖരാണ് ഓക്സിജൻ ഉൾപ്പെടെ ജീവൻ രക്ഷാവസ്തുക്കൾ നാട്ടിലെത്തിക്കാനും മറ്റുമായി കെയർ ഫോർ കേരള എന്ന കുടക്കീഴിൽ നോർക്ക പ്രതിനിധി പി.എം. ജാബിറിെൻറ നേതൃത്വത്തിൽ ഒത്തുചേരുന്നത്.
ഏറ്റവും അത്യാവശ്യമായ സാധനങ്ങൾ നാട്ടിലെത്തിക്കുന്നതിനാണ് മുൻഗണന നൽകുക. അവ ഏതൊക്കെ എന്നു നിശ്ചയിക്കുന്നതിനും സംഭരിക്കുന്നതിനും എത്തിക്കുന്നതിനും ആവശ്യമായ വിവരങ്ങൾ ശേഖരിച്ചു നിർദേശം നൽകുന്നതിന് ഉന്നതതല കമ്മിറ്റി പ്രവർത്തനമാരംഭിച്ചിട്ടുണ്ട്. നിലവിലുള്ള ആരോഗ്യ സംവിധാനത്തെ ശക്തിപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെ, ജീവൻരക്ഷാ ഉപകരണങ്ങളുടെയും മരുന്നുകളുടെയും ഇറക്കുമതി നിയന്ത്രണങ്ങളും നികുതിയും ഒഴിവാക്കി കേന്ദ്ര സർക്കാർ ഇറക്കിയ ഉത്തരവിെൻറ പശ്ചാത്തലത്തിൽ പ്രവാസികളുടെയും പ്രവാസ സംഘടനകളുടെയും സഹകരണത്തോടെ കേരള സർക്കാർ നോർക്ക റൂട്സ് മുഖേന ആവിഷ്കരിച്ചിരിക്കുന്ന പദ്ധതിയാണ് കെയർ ഫോർ കേരള. കേരളത്തിലേക്ക് അടിയന്തരമായി ആവശ്യമുള്ള ജീവൻരക്ഷാ ഉപകരണങ്ങൾ പൊതുജന പങ്കാളിത്തത്തോടെ സർക്കാറിലേക്ക് നേരിട്ട് എത്തിക്കാൻ തക്കതായ പ്രോജക്ടുകളാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
വ്യക്തികൾക്കും ചെറിയ കൂട്ടായ്മകൾക്കും മുതൽ വിവിധ പ്രവാസി സംഘടനകൾക്കും സ്ഥാപനങ്ങൾക്കും പങ്കുചേരാവുന്ന വിധത്തിൽ ചെറുതും വലുതുമായ പ്രോജക്ടുകൾ െകയർ ഫോർ കേരളയിൽ ആവിഷ്കരിച്ചിട്ടുെണ്ടന്നു നോർക്ക റൂട്സ് ഡയറക്ടർ ഒ.വി. മുസ്തഫ അറിയിച്ചു.
ഇതിനാവശ്യമായ മീഡിയ പ്രചാരണത്തിന് ഒമാനിലെ മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മയായ ഇന്ത്യൻ മീഡിയ ഫോറം (ഐ.എം.എഫ്) സഹായിക്കും. സമൂഹമാധ്യമങ്ങളിലെ പ്രചാരണ ചുമതല മസ്കത്ത് മലയാളികൾ എന്ന സമൂഹമാധ്യമ കൂട്ടായ്മ ഏറ്റെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.