മസ്കത്ത്: കോവിഡ് പശ്ചാത്തലത്തിൽ ഇന്ത്യൻ സ്കൂളുകളിൽനിന്ന് ടി.സി വാങ്ങിയത് മൂവായിരത്തിലധികം വിദ്യാർഥികൾ. മഹാമാരിയുടെ പശ്ചാത്തലത്തിൽ ജോലി നഷ്ടപ്പെട്ടും മറ്റും കുടുംബങ്ങൾ നാട്ടിലേക്ക് മടങ്ങിയതിനെ തുടർന്നാണ് കുട്ടികൾ ട്രാൻസ്ഫർ സർട്ടിഫിക്കറ്റ് വാങ്ങിയത്. ഇന്ത്യൻ സ്കൂൾ ഡയറക്ടർ ബോർഡ് അംഗത്തെ ഉദ്ധരിച്ച് അറേബ്യൻ സ്റ്റോറീസാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
വന്ദേ ഭാരത് മിഷൻ തുടങ്ങിയ മേയ് മുതൽ സെപ്റ്റംബർ അവസാനം വരെ 85,000ത്തിലധികം ഇന്ത്യക്കാരാണ് ഒമാനിൽനിന്ന് മടങ്ങിയത്. ഇതുമായി താരതമ്യപ്പെടുത്തുേമ്പാൾ കുട്ടികളുടെ എണ്ണത്തിലുണ്ടായ കുറവ് കുറഞ്ഞ തോതിലാണ്. 21 ഇന്ത്യൻ സ്കൂളുകളിലായി 46000ത്തോളം വിദ്യാർഥികളാണ് പഠിക്കുന്നത്. ടി.സി വാങ്ങിയവരിൽ 400ലധികം പേർ സുഹാർ ഇന്ത്യൻ സ്കൂളിൽ നിന്നാണ്. മസ്കത്ത് ഇന്ത്യൻ സ്കൂളിൽനിന്ന് 350ലധികം ടി.സികളും സലാലയിൽനിന്ന് മുന്നൂറിലധികം ടി.സികളും നൽകി. മൊത്തം കണക്കെടുക്കുേമ്പാൾ ഇന്ത്യൻ സ്കൂൾ വിദ്യാർഥികളുടെ എണ്ണത്തിൽ അഞ്ചു ശതമാനത്തിെൻറ മാത്രം കുറവാണ് ഉള്ളതെന്നും റിപ്പോർട്ടിൽ പറയുന്നു. ഇന്ത്യൻ സ്കൂളുകളിൽ ഇപ്പോൾ ഒാൺലൈൻ ക്ലാസുകളാണ് നടക്കുന്നത്.അതിനാൽ ഇന്ത്യയിൽ കുടുങ്ങിയ വിദ്യാർഥികൾക്കും ഒാൺലൈൻ ക്ലാസുകളിൽ പെങ്കടുക്കാൻ സാധിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.