മസ്കത്ത്: ആരോഗ്യ മേഖലയിൽ സമ്മർദം വർധിപ്പിച്ച് കോവിഡിനെ തുടർന്ന് ആശുപത്രിയിലും തീവ്ര പരിചരണ വിഭാഗത്തിലും പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണം കുത്തനെ ഉയരുന്നു. 94 പേരെ കൂടി പുതുതായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതോടെ ആശുപത്രികളിൽ ചികിത്സയിലുള്ളവരുെട എണ്ണം 623 ആയി ഉയർന്നു. മഹാമാരിയാരംഭിച്ച ശേഷം ഇതാദ്യമായാണ് ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണം ഇത്രയധികമാകുന്നത്. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലുള്ളവരുടെ എണ്ണമാകെട്ട 196 ആയി. 1208 പേർക്കുകൂടി പുതുതായി കോവിഡ് സ്ഥിരീകരിച്ചു. 165482 പേരാണ് ഇതുവരെ രോഗബാധിതരായത്. 764 പേർക്കുകൂടി രോഗം ഭേദമായി. ആറുപേർ കൂടി മരിച്ചതോടെ ആകെ മരിച്ചവർ 1728 ആയി.
പുതിയ രോഗികളിൽ 678 പേരും മസ്കത്ത് ഗവർണറേറ്റിലാണുള്ളത്. സീബ്-218, ബോഷർ-172, മസ്കത്ത്-171, മത്ര-71,അമിറാത്ത് -41, ഖുറിയാത്ത്-അഞ്ച് എന്നിങ്ങനെയാണ് മസ്കത്തിലെ വിലായത്തുകളിലെ രോഗികളുടെ എണ്ണം. രണ്ടാമതുള്ള ദോഫാറിലെ 104 പുതിയ രോഗികളിൽ 101 പേരും സലാലയിലാണുള്ളത്. വടക്കൻ ബാത്തിന-96, ദാഖിലിയ-89, തെക്കൻ ബാത്തിന-63, വടക്കൻ ശർഖിയ-50, ദാഹിറ-48, ബുറൈമി-28, തെക്കൻ ശർഖിയ-27, അൽവുസ്ത-18, മുസന്ദം-ഏഴ് എന്നിങ്ങനെയാണ് വിവിധ ഗവർണറേറ്റുകളിലെ പുതിയ രോഗികളുടെ എണ്ണം.
മാർച്ച് 31ലെ കണക്ക് പ്രകാരം 515 പേരാണ് ആശുപത്രികളിൽ ചികിത്സയിലിരുന്നത്. ഏപ്രിലിൽ അഞ്ച് ദിവസത്തിനിടെ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടവരുടെ എണ്ണത്തിൽ 108 പേരുടെ വർധനവാണ് ഉണ്ടായത്. തീവ്ര പരിചരണ വിഭാഗത്തിലുള്ളവരുടെ എണ്ണത്തിലാകെട്ട മാർച്ച് അവസാനവുമായി താരതമ്യപ്പെടുത്തുേമ്പാൾ 40 പേരും കൂടി. ഏപ്രിലിലെ ആദ്യ അഞ്ചു ദിവസത്തിനിടെ പ്രതിദിനം 9.4 എന്ന തോതിൽ 47 പേർ മരണപ്പെടുകയും ചെയ്തു. മുൻമാസങ്ങളെ അപേക്ഷിച്ച് ഉയർന്ന മരണനിരക്കാണിത്.
രോഗവ്യാപനം രൂക്ഷമായി തുടരുകയും ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെടുന്നവർ ഉയരുകയും ചെയ്താൽ കൂടുതൽ നിയന്ത്രണങ്ങൾക്ക് സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. മുൻകരുതൽ നടപടികളുടെ ഭാഗമായി സ്വകാര്യ സ്ഥാപനങ്ങൾ ഒാഫിസിലെത്തുന്ന ജീവനക്കാരുടെ എണ്ണം അമ്പതു ശതമാനമായി കുറക്കണമെന്ന് സുപ്രീം കമ്മിറ്റി കഴിഞ്ഞദിവസം നിർദേശിച്ചിരുന്നു. ജിംേനഷ്യങ്ങളും ഹെൽത്ത് ക്ലബുകളും അടച്ചിടണമെന്ന നിർദേശവും കഴിഞ്ഞദിവസം മുതൽ പ്രാബല്യത്തിലായി. ഒമാനിലേക്കുള്ള പ്രവേശനം സ്വദേശികൾക്കും റെസിഡൻറ് വിസയുള്ളവർക്കും മാത്രമായി പരിമിതപ്പെടുത്തുന്ന തീരുമാനം വ്യാഴാഴ്ച ഉച്ച മുതൽ നിലവിൽവരും. സ്ഥാപനങ്ങളുടെ രാത്രി അടച്ചിടൽ റമദാൻ അവസാനം വരെ നീട്ടി. റമദാനിൽ രാത്രി ഒമ്പത് മുതൽ നാലു വരെയായിരിക്കും അടച്ചിടൽ. ഇതോടൊപ്പം രാത്രിയാത്ര വിലക്കും ഉണ്ടായിരിക്കും. നിലവിലുള്ള രാത്രിയാത്ര വിലക്കിൽ വ്യാഴാഴ്ച മുതൽ റമദാൻ ഒന്നുവരെ ഇളവുണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.