മസ്കത്ത്: രാജ്യത്തെ സ്വദേശികൾക്കും വിദേശികൾക്കും കോവിഡ് രോഗ നിർണയവും ചികിത്സയും സൗജന്യമാണെന്ന് ആരോ ഗ്യ മന്ത്രി ഡോ.അഹമ്മദ് അൽ സഇൗദി. ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതമിെൻറ നിർദേശപ്രകാരമാണിത്. സ്വദേശി, വിദേശി ഭേ ദമില്ലാതെയാണ് രോഗികളുമായി ബന്ധപ്പെട്ട കാര്യങ്ങൾ രാജ്യം കൈകാര്യം ചെയ്യുന്നത്. ബന്ധപ്പെട്ട രാജ്യങ്ങളിലെ അം ബാസഡർമാർ ഇൗ വിഷയം ഒമാനിലുള്ള തങ്ങളുടെ പൗരന്മാരിൽ എത്തിക്കണമെന്ന് ആരോഗ്യ മന്ത്രി അഭ്യർഥിച്ചു.
കോവിഡ് ഗുരുതരാവസ്ഥയിൽ എത്തിയതിനെ തുടർന്ന് റോയൽ ആശുപത്രി തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുന്നവരിൽ നല്ല പങ്കും വിദേശികളാണെന്നും ആരോഗ്യ മന്ത്രി പറഞ്ഞു. 33 പേരാണ് ആശുപത്രികളിൽ ചികിത്സയിലുള്ളത്. ബാക്കിയുള്ളവർ െഎസോലേഷൻ കേന്ദ്രങ്ങളിലാണ് ഉള്ളതെന്നും ആരോഗ്യ മന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
വ്യാഴാഴ്ച വരെ രോഗബാധിതരായ 457 പേരിൽ 211 പേരും വിദേശികളാണ്. മസ്കത്ത്, സീബ്, ബോഷർ, മത്ര എന്നിവിടങ്ങളിലാണ് കൂടുതൽ രോഗബാധിതരും. രോഗത്തിെൻറ സാമൂഹിക വ്യാപനം ഏറ്റവും ഉയർന്ന തോതിലുള്ളത് മത്രയിലാണ്. മത്ര മേഖലയിൽ ഇതുവരെ 160 വിദേശികളടക്കം 206 പേർക്ക് രോഗബാധയുണ്ടായി. വ്യാഴാഴ്ച റിപ്പോർട്ട് ചെയ്ത 38 കേസുകളിൽ 31 പേരും മത്രയിൽ നിന്നുള്ളവരാണ്. മത്രയടക്കം രോഗബാധ കൂടുതലായുള്ള സ്ഥലങ്ങളിൽ ശനിയാഴ്ച മുതൽ രോഗനിർണയ ക്യാമ്പുകൾ സംഘടിപ്പിക്കും. ക്യാമ്പുകൾ നടക്കുന്ന സ്ഥലെത്ത കുറിച്ച അറിയിപ്പുകൾ വിവിധ ഭാഷകളിൽ പുറത്തിറക്കും. പരിശോധനക്ക് എത്തുന്നവരോട് തിരിച്ചറിയൽ രേഖകൾ ചോദിക്കില്ല. വിദേശികളിലെയടക്കം പരമാവധി പേരെ പരിശോധനക്ക് വിധേയമാക്കുകയാണ് ലക്ഷ്യം.
രോഗ ലക്ഷണങ്ങളില്ലാത്തവർക്കായുള്ള പരിശോധനകൾ ഒമാൻ ഇതുവരെ ആരംഭിച്ചിട്ടില്ലെന്നും ആരോഗ്യ മന്ത്രി പറഞ്ഞു.
താമസ സ്ഥലങ്ങളിൽ െഎസോലേഷന് സൗകര്യമില്ലാത്തവർക്ക് ആരോഗ്യ മന്ത്രാലയം വേണ്ട സൗകര്യങ്ങൾ ഏർപ്പെടുത്തി നൽകുന്നുണ്ട്. കാർഗോ വിമാന സർവീസുകളെല്ലാം പതിവുപോലെ നടക്കുന്നുണ്ട്. രാജ്യത്ത് മെഡിക്കൽ ഉപകരണങ്ങളുടെ സ്റ്റോക്ക് ആവശ്യത്തിന് ഉണ്ടെന്നും ആരോഗ്യ മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.