ടൂറിസ്റ്റ് വിസയലെത്തി ഒമാനിൽ ദുരിതത്തിലായ കോട്ടയം സ്വദേശിനികൾ നാടണഞ്ഞു

മസ്കത്ത്: ടൂറിസ്റ്റ് വിസയിൽ ഒമാനിലെ ബുറൈമിയിൽ എത്തി ദുരിതത്തിലായ കോട്ടയം സ്വദേശിനികളായ രണ്ട് യുവതികളെ കോട്ടയം ജില്ല കെ.എം.സി.സിയുടെ നേതൃത്വത്തിൽ നാട്ടിൽ എത്തിച്ചു. ഇടുക്കി പാമ്പനാർ സ്വദേശിനിയായ സ്ത്രീ നടത്തുന്ന ഏജൻസി വഴി ലഭിച്ച വിസയിലാണ് ബുറൈമിയിൽ എത്തുന്നത്. പറഞ്ഞ ജോലി നൽകാതെ റൂമിൽ പൂട്ടിയിട്ട ഇവർക്ക് ദിവസം ഒരു നേരം മാത്രമായിരുന്നു ആഹാരം നൽകിയിരുന്നത്.

പുറം ലോകവുമായി ബന്ധപ്പെടാതിരിക്കാൻ കയ്യിലുള്ള ഫോൺ വാങ്ങി വെക്കുകയും ചെയ്തു. അവിടെ ഉണ്ടായിരുന്ന ബംഗ്ലാദേശ് സ്വദേശിയുടെ ഫോണിൽ നിന്നും വീട്ടിൽ വിളിച്ചറിയിച്ചതോടെയാണ് ദുരിത കഥ പുറത്തറിയുന്നത്. നാട്ടിലെ സാമൂഹിക പ്രവർത്തകരും എരുമേലി ജമാഅത്ത്‌ പ്രസിഡന്റും ചേർന്ന് കെ.എം.സി.സി കോട്ടയം ജില്ലാ പ്രസിഡന്റ് ഷാ റസാഖ് എരുമേലിയെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് ബുറൈമിയിലെ കെ.എം.സി.സി പ്രവർത്തകരുമായി ചേർന്ന് യുവതികളെ ഒമാനിൽ എത്തിച്ച തമിഴ്നാട് സ്വദേശിനിയെ ബന്ധപ്പെടുകയും അവർക്ക് ചിലവായ തുക നൽകിയാണ് യുവതികളെ നാട്ടിലെത്തിച്ചത്.

ഒരാൾ കോട്ടയം എരുമേലി സ്വദേശിനിയും മറ്റൊരാൾ ചങ്ങനാശ്ശേരി കറുകച്ചാൽ സ്വദേശിനിയും ആണ്. വീട്ടിലെ സാമ്പത്തിക ബുദ്ധിമുട്ടും രോഗിയായ മക്കളുടെ ചികിത്സചിലവും കാരണം ജോലി തേടി ഒമാനിൽ എത്തിയതായിരുന്നു ഇരുവരും. നാട്ടിലെ പൊലീസ് സ്റ്റേഷനിൽ പരാതിപെട്ടെങ്കിലും വിസ ഏർപ്പാടാക്കിയ സ്ത്രീക്കെതിരെ പരാതി സ്വീകരിക്കാൻ പോലും പൊലീസ് തയാറാകാത്ത സാഹചര്യത്തിൽ ആണ് മസ്‌കത്തിലെ കോട്ടയം ജില്ല കെ.എം.സി.സി ഭാരവാഹികളെ ബന്ധപ്പെടുന്നത്.

ഇരുവരുടെയും കുടുംബാംഗങ്ങൾ കോട്ടയം ജില്ല കെ.എം.സി.സി കമ്മറ്റിക്കും പ്രസിഡന്റ് മുഹമ്മദ് ഷാ റസാഖ് എരുമേലിക്കും പ്രത്യേകം നന്ദി അറിയിച്ചു. നാട്ടിൽ എത്തിയ ഒരാൾക്ക് ശാരീരിക ബുദ്ധിമുട്ടുകൾ കൂടുതലായതിനാൽ ഡോക്ടറെ കാണിക്കുകയും അദ്ദേഹത്തിന്റെ നിർദ്ദേശ പ്രകാരം പിന്നീട് കൗൺസിലിങിന് വിധേയമാക്കുകയും ചെയ്തു.

Tags:    
News Summary - The women of Kottayam, who came to Oman as a tourist visa, have been displaced

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.