മസ്കത്ത്: ഒമാനിലെ ഏറ്റവും വലിയ ഇരുനില ജ്വല്ലറികളിലൊന്നായ സീപേൾസ് ഗോൾഡ് ആൻഡ് ഡയമണ്ട് ജ്വല്ലറിയുടെ ഗ്രാൻഡ് ലോഞ്ചിങ് റൂവി ഹൈ സ്ട്രീറ്റിൽ നടി പ്രിയാമണി ഉദ്ഘാടനം ചെയ്തു. ഇരുനിലകളിൽ പ്രവർത്തിക്കുന്ന സീപേൾസിൽ സ്വർണാഭരണങ്ങളുടെയും ഡയമണ്ട്- പോൾക്കി ആഭരണങ്ങളുടെയും വിപുലമായ കലവറയാണ് ഒരുക്കിയിരിക്കുന്നത്. ഓരോ ശൈലിക്കും അവസരത്തിനും അനുയോജ്യമായ തരത്തിൽ ഉപയോഗിക്കാൻ കഴിയുന്ന തരത്തിലുള്ള ആഭരണങ്ങളും ഇവിടെയുണ്ട്. ഏറ്റവും പുതിയതും ആധുനികവുമായ ട്രെൻഡി തരത്തിൽ രൂപകൽപന ചെയ്ത ആഭരണങ്ങളും പരമ്പരാഗത സൗന്ദര്യാത്മക മാസ്റ്റർ പീസ് ഓഫ് ആർട്ടും ഇവിടെനിന്നും തിരഞ്ഞെടുക്കാം.
നൂതനവും പരമ്പരാഗതവുമായ സ്വർണ, വജ്രാഭരണങ്ങൾക്കൊപ്പം ഗുണനിലവാരത്തിന് മുൻഗണന നൽകുന്ന സീപേൾസ് ഗോൾഡ് ആൻഡ് ഡയമണ്ട് ജ്വല്ലറിയുമായി സഹകരിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് പ്രിയാമണി പറഞ്ഞു.
പുതിയതായി തുറന്ന ഷോറൂം വലുതും ഏറ്റവും കൂടുതൽ കളക്ഷനുകളുമുളളതാണെന്ന് ജനറൽ മാനേജർ റിയാസ് പി. ലത്തീഫ് പറഞ്ഞു. ഉപഭോക്താക്കളുടെ ഇഷ്ടം, ഡിസൈനുകൾ എന്നിവയനുസരിച്ച് കസ്റ്റമൈസ്ഡ് ആഭരണങ്ങൾ നിർമിച്ച് നൽകും. പണിക്കൂലി എല്ലാവർക്കും താങ്ങാവുന്നതാണെന്നും അദ്ദേഹം പറഞ്ഞു. നവംബർ, ഡിസംബർ മാസങ്ങളിൽ വരുന്ന ഉപഭോക്താക്കളുടെ ജന്മദിനങ്ങൾക്കോ വിവാഹ വാർഷികങ്ങൾക്കോ 25 റിയാലിന്റെ ഗിഫ്റ്റ് വൗച്ചറും സമ്മാനമായി നൽകുമെന്ന് ഫിനാൻസ് ആൻഡ് അഡ്മിനിസ്ട്രേഷൻ നാൻസി ജെയിൻ അറിയിച്ചു. ഒമാന്റെ സാമ്പത്തിക ഭൂപ്രകൃതി രൂപപ്പെടുത്തുന്നതിൽ സീപേൾസ് ഗോൾഡ് ആൻഡ് ഡയമണ്ട് ജ്വല്ലറി നിർണായക പങ്ക് വഹിച്ചിട്ടുണ്ടെന്ന് ചെയർമാൻ ഷെയ്ഖ് ഡോ. സലിം സെയ്ദ് ഹമദ് അൽ അറൈമി പറഞ്ഞു. 1989ൽ ആരംഭിച്ച സീപേൾസിന് റൂവി ഹൈ സ്ട്രീറ്റ്, ഗൂബ്ര അവന്യൂസ് മാൾ, സുഹാർ, സലാല, സുർ, ജഅലൻ ബുഅലി എന്നിങ്ങന ആറ് ശാഖകളാണുള്ളത്. ഒമാനിൽ ഉപഭോക്താക്കൾ ഫ്ലെക്സിബിൾ മന്ത്ലി സ്കീം ആരംഭിക്കുന്നത് ആദ്യമായിട്ട് സീപേൾസാണെന്ന് ഓപറേഷൻസ് മാനേജർ അനിൽ കുമാർ പറഞ്ഞു. ഉപഭോക്താവിന് ഏറ്റവും കുറഞ്ഞത് പത്ത് റിയാലോ അതിനു മുകളിലോ നിക്ഷേപിക്കാമെന്നും ഇങ്ങനെ നിക്ഷേപിക്കുന്ന തുകയുടെ ആഭരണങ്ങൾക്കൊപ്പം അധിക സമ്മാന വൗച്ചറുകൾ നേടാൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഉദ്ഘാടന ചടങ്ങിൽ ഹമദ് അൽ അറമൈ, മുഹിയുദ്ദീൻ മുഹമ്മദ് അലി തുടങ്ങിയ പ്രമുഖർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.