മസ്കത്ത്: കോവിഡ് ബാധിച്ച് ഒമാനിൽ രണ്ട് മലയാളികൾ കൂടി മരിച്ചു. കൊല്ലം അമ്പലത്തും ഭാഗം പൊരുവഴി അവിട്ടം നിവാസിൽ ശിവദാസെൻറ മകൻ സുനിൽകുമാർ (46) ഇബ്രിയിലാണ് മരിച്ചത്. സുവൈഖിൽ ഡ്രൈവറായി ജോലി ചെയ്തുവരുകയായിരുന്നു. ലളിത മാതാവും ചന്ദ്രലേഖ ഭാര്യയുമാണ്. മക്കൾ: ശ്രീലാൽ, ശ്രീവിദ്യ, ശ്രീലക്ഷ്മി.
ആലപ്പുഴ സ്വദേശി മസ്കത്തിലെ സ്വകാര്യ ആശുപത്രിയിലും മരണപ്പെട്ടു. അവലൂക്കുന്ന് സൗത്ത് ആര്യാട് പാതിരപ്പള്ളി സ്വദേശി മൂത്താംപാടത്ത് പൊന്നപ്പെൻറ മകൻ രതീഷാണ് (37) മരിച്ചത്. പ്രീണയാണ് ഭാര്യ. മകൻ: ഋത്വിക്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.