മസ്കത്ത്: കോവിഡ് ബാധിച്ച് ചികിത്സയിലിരുന്ന 13 പേർ കൂടി ഒമാനിൽ മരിച്ചു. ഇതോടെ ആകെ മരണസംഖ്യ 1114 ആയി. ഇതിൽ 837 പേരും സ്വദേശികളാണ്. 641 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗികളുടെ എണ്ണം 110594 ആയി. 776 പേർ കൂടി രോഗമുക്തരായി. 96400 പേർക്കാണ് ഇതുവരെ രോഗം ഭേദമായത്. 50 പേരെ കൂടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 504 പേരാണ് ആശുപത്രികളിൽ ചികിൽസയിലുള്ളത്. ഇതിൽ 201 പേർ തീവ്ര പരിചരണ വിഭാഗത്തിലാണ് ഉള്ളത്.
മസ്കത്തിൽ 324 പേർക്ക് പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ചു. ബോഷറിലാണ് പുതിയ രോഗികൾ കൂടുതൽ, 124 പേർ. സീബ്-77, മസ്കത്ത്-56, മത്ര-49, അമിറാത്ത്-15, ഖുറിയാത്ത്- മൂന്ന് എന്നിങ്ങനെയാണ് മറ്റു വിലായത്തുകളിലെ എണ്ണം. അടുത്ത സ്ഥാനത്തുള്ള വടക്കൻ ബാത്തിനയിലെ 120 പുതിയ രോഗികളിൽ 83 പേരും സുഹാറിലാണ്. മറ്റ് വിലായത്തുകളിലെ രോഗികൾ: ലിവ-ഒമ്പത്, സുവൈഖ്-ഒമ്പത്, സഹം-ഏഴ്, ഷിനാസ്-ഏഴ്, ഖാബൂറ-അഞ്ച്. തെക്കൻ ബാത്തിനയിൽ 53 പേർക്ക് സ്ഥിരീകരിച്ചിട്ടുണ്ട്. ബർക്ക-27, റുസ്താഖ്-21, മുസന്ന-മൂന്ന്, വാദി മആവിൽ-ഒന്ന്, അൽ അവാബി-ഒന്ന് എന്നിങ്ങനെയാണ് വിലായത്ത് തല കണക്കുകൾ. ദാഖിലിയയിലെ 44 പുതിയ രോഗികളിൽ 22 പേരും നിസ്വയിലാണ്. ബഹ്ല-എട്ട്, ആദം-അഞ്ച്, സമാഇൗൽ-നാല്, ഇസ്കി-മൂന്ന്, ബിഡ്ബിദ്-ഒന്ന്, മനാ-ഒന്ന് എന്നിങ്ങനെയാണ് മറ്റിടങ്ങളിലെ കണക്ക്. ദാഹിറയിലെ 32 പുതിയ രോഗികളിൽ 26 പേരും ഇബ്രിയിലാണ്. തെക്കൻ ശർഖിയ-24, ദോഫാർ-15, വടക്കൻ ശർഖിയ-ഒമ്പത്, ബുറൈമി-ഒമ്പത്, മുസന്ദം-ആറ്, അൽ വുസ്ത-അഞ്ച് എന്നിങ്ങനെയാണ് മറ്റ് ഗവർണറേറ്റിലെ രോഗികൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.