Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightകോവിഡ്​: ഒമാനിൽ 13...

കോവിഡ്​: ഒമാനിൽ 13 പേർ കൂടി മരിച്ചു

text_fields
bookmark_border
കോവിഡ്​: ഒമാനിൽ 13 പേർ കൂടി മരിച്ചു
cancel

മസ്​കത്ത്​: കോവിഡ്​ ബാധിച്ച്​ ചികിത്സയിലിരുന്ന 13 പേർ കൂടി ഒമാനിൽ മരിച്ചു. ഇതോടെ ആകെ മരണസംഖ്യ 1114 ആയി. ഇതിൽ 837 പേരും സ്വദേശികളാണ്​. 641 പേർക്കാണ്​ പുതുതായി രോഗം സ്​ഥിരീകരിച്ചത്​. ഇതോടെ ആകെ രോഗികളുടെ എണ്ണം 110594 ആയി. 776 പേർ കൂടി രോഗമുക്​തരായി. 96400 പേർക്കാണ്​ ഇതുവരെ രോഗം ഭേദമായത്​. 50 പേരെ കൂടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 504 പേരാണ്​ ആശുപത്രികളിൽ ചികിൽസയിലുള്ളത്​. ഇതിൽ 201 പേർ തീവ്ര പരിചരണ വിഭാഗത്തിലാണ്​ ഉള്ളത്​.


മസ്​കത്തിൽ 324 പേർക്ക്​ പുതുതായി വൈറസ്​ ബാധ സ്​ഥിരീകരിച്ചു. ബോഷറിലാണ്​ പുതിയ രോഗികൾ കൂടുതൽ, 124 പേർ. സീബ്​-77, മസ്​കത്ത്​-56, മത്ര-49, അമിറാത്ത്​-15, ഖുറിയാത്ത്​- മൂന്ന്​ എന്നിങ്ങനെയാണ്​ മറ്റു വിലായത്തുകളിലെ എണ്ണം. അടുത്ത സ്​ഥാനത്തുള്ള വടക്കൻ ബാത്തിനയിലെ 120 പുതിയ രോഗികളിൽ 83 പേരും സുഹാറിലാണ്​. മറ്റ്​ വിലായത്തുകളിലെ രോഗികൾ: ലിവ-ഒമ്പത്​, സുവൈഖ്​-ഒമ്പത്​, സഹം-ഏഴ്​, ഷിനാസ്​-ഏഴ്​, ഖാബൂറ-അഞ്ച്. തെക്കൻ ബാത്തിനയിൽ 53 പേർക്ക്​ സ്​ഥിരീകരിച്ചിട്ടുണ്ട്​. ബർക്ക-27, റുസ്​താഖ്​-21, മുസന്ന-മൂന്ന്​, വാദി മആവിൽ-ഒന്ന്​, അൽ അവാബി-ഒന്ന്​ എന്നിങ്ങനെയാണ്​ വിലായത്ത്​ തല കണക്കുകൾ. ദാഖിലിയയിലെ 44 പ​ുതിയ രോഗികളിൽ 22 പേരും നിസ്​വയിലാണ്​. ബഹ്​ല-എട്ട്​, ആദം-അഞ്ച്​, സമാഇൗൽ-നാല്​, ഇസ്​കി-മൂന്ന്​, ബിഡ്​ബിദ്​-ഒന്ന്​, മനാ-ഒന്ന്​ എന്നിങ്ങനെയാണ്​ മറ്റിടങ്ങളിലെ കണക്ക്​. ദാഹിറയിലെ 32 പ​ുതിയ രോഗികളിൽ 26 പേരും ഇബ്രിയിലാണ്​. തെക്കൻ ശർഖിയ-24, ദോഫാർ-15, വടക്കൻ ശർഖിയ-ഒമ്പത്​, ബുറൈമി-ഒമ്പത്​, മുസന്ദം-ആറ്​, അൽ വുസ്​ത-അഞ്ച്​ എന്നിങ്ങനെയാണ്​ മറ്റ്​ ഗവർണറേറ്റിലെ രോഗികൾ.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omannewsoman​Covid 19
Next Story