ദേവി സുരേഷ് 

ഹൃദയാഘാതം: കോട്ടയം സ്വദേശിനി മരിച്ചു

മസ്കത്ത്: ഹൃദയാഘാതത്തെ തുടർന്ന് കോട്ടയം സ്വദേശിനി മരിച്ചു. അൽ ഗൂബ്രയിൽ താമസിക്കുന്ന കോട്ടയം കുമാരനല്ലൂർ മീനടം സ്വദേശി സുരേഷ് കുമാറിെൻറ ഭാര്യ ദേവിയാണ് (45) കഴിഞ്ഞ ദിവസം മസ്കത്തിലെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. കോവിഡാനന്തര ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു.

മക്കൾ: സിദ്ധാർഥ് (മൂന്നാം വർഷ എം.ബി.ബി.എസ് വിദ്യാർഥി), രേഷ്മ (എൽഎൽ.ബി ഒന്നാംവർഷ വിദ്യാർഥിനി). മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങൾ നടന്നുവരുന്നതായി ബന്ധുക്കൾ അറിയിച്ചു.

Tags:    
News Summary - Death news-Devi suresh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.