മസ്കത്ത്: ഒമാനിൽ രണ്ട് പേർ മുങ്ങിമരിച്ചു. സുഹാറിലും ഇബ്രിയിലുമാണ് മരണങ്ങൾ നടന്നത്. സുഹാറിൽ കടലിൽ കുളിക്കാനിറങ്ങിയവരാണ് ഒഴുക്കിൽ പെട്ടത്. ഇതിൽ ഒരാളെ വാട്ടർ റെസ്ക്യൂ സംഘം രക്ഷപ്പെടുത്തി. ഇബ്രിയിൽ വാദി അൽ ഐനിൽ വ്യാഴാഴ്ച വൈകീട്ടാണ് അപകടം നടന്നത്. അരുവികളിലും തടാകങ്ങളിലും വെള്ളച്ചാലുകളിലും നീന്താനിറങ്ങരുതെന്ന് സിവിൽ ഡിഫൻസ് സ്വദേശികൾക്കും വിദേശികൾക്കും മുന്നറിയിപ്പ് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.