മസ്കത്ത്: ശൈഖ് നവാഫ് അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹിന്റെ വിയോഗത്തിൽ അനുശോചനവുമായി ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖിന്റെ പത്നിയും പ്രഥമ വനിതയുമായ സയ്യിദ അഹദ് ബിൻത് അബ്ദുല്ല അൽ ബുസൈദി കുവൈത്ത് സന്ദർശിച്ചു. കുവൈത്ത് ഭരണകുടുംബത്തിലെ അംഗങ്ങൾക്കും കുവൈത്ത് ജനതക്കും ആശ്വാസവാക്കുകൾ പകരുകയും ചെയ്തു. കഴിഞ്ഞ ദിവസം സുൽത്താനും കുവൈത്തിൽ എത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.