മസ്കത്ത്: ഒരുമിച്ച് ഒരേ മനസ്സോടെ പോരാടി നേടിയതാണ് ഇന്ത്യയെന്നും ആ ഇന്ത്യയുടെ സ്വാതന്ത്ര്യമാണ് നാം ഇപ്പോള്‍ ആഘോഷിക്കുന്നതെന്നും നാം തിരിച്ചറിയണമെന്ന് ഐ.സി.എഫ് സംഘടിപ്പിച്ച ചരിത്ര സെമിനാര്‍ അഭിപ്രായപ്പെട്ടു.
വിഭജനവും വര്‍ഗീയതയും മേല്‍ക്കൈ നേടുന്ന ഇക്കാലത്ത് ശരിയായ ചരിത്രപഠനം അത്യന്താപേക്ഷിതമാണ്. ചരിത്ര ബോധമില്ലാത്ത ഒരു സമൂഹത്തെ വിഭജിക്കാന്‍ എളുപ്പമാണ്. ചരിത്രം വികലമാക്കുന്നവരെ പ്രതിരോധിക്കണമെന്നും സെമിനാര്‍ അഭിപ്രായപ്പെട്ടു.
സ്വാതന്ത്ര്യ സമരത്തിലെ മലയാളപ്പെരുമ എന്ന വിഷയത്തില്‍ നടന്ന സെമിനാര്‍ പ്രതിപ്രതിപക്ഷ നേതാവ് വി.ഡി. സതീശന് ഉദ്ഘാടനം ചെയ്തു. എസ്.വൈ.എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ. അബ്ദുൽ ഹകീം അസ്ഹരി സന്ദേശപ്രഭാഷണം നടത്തി. പ്രസിദ്ധ ചരിത്രകാരന് ഡോ. ഹുസൈന് രണ്ടത്താണി മുഖ്യ പ്രഭാഷണം നടത്തി.
ഐ.സി.എഫ് ഗള്‍ഫ് കൗണ്‍സില്‍ സെക്രട്ടറി പി.വി. അബ്ദുല്‍ ഹമീദ് ആമുഖ പ്രഭാഷണം നടത്തി. ഐ.സി.എഫ് ഒമാന്‍ പ്രസിഡന്റ് ശഫീഖ് ബുഖാരി വെബിനാര്‍ നിയന്ത്രിച്ചു.
ഐ.സി.എഫ് ഗള്‍ഫ് കൗണ്‍സില്‍ സെക്രട്ടറി ശരീഫ് കാരശ്ശേരി, നിസാര്‍ സഖാഫി എന്നിവര്‍ പങ്കെടുത്തു. റാസിഖ് ഹാജി സ്വാഗതവും അഹ്മദ് സഗീര്‍ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.