മുൻകൂർ അനുമതിയില്ലാതെ ഒാഫർ വിൽപന പാടില്ല -ഒമാൻ വാണിജ്യ മന്ത്രാലയം

മസ്​കത്ത്​: ഒാഫർ, ഡിസ്​കൗണ്ട്​ വിൽപനകൾക്കെതിരെ മുന്നറിയിപ്പുമായി ഒമാൻ വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്​സാഹന മന്ത്രാലയം. മുൻകൂർ അനുമതിയില്ലാതെ ഡിസ്​കൗണ്ട്​ വിൽപനകൾ പ്രഖ്യാപിക്കരുതെന്ന്​ മന്ത്രാലയം സ്​ഥാപനങ്ങളോടും കമ്പനികളോടും ആവശ്യപ്പെട്ടു. അനുമതി വാങ്ങാതെ ചില കമ്പനികളും സ്​ഥാപനങ്ങളും സാമൂഹിക മാധ്യമങ്ങളിലൂടെ പ്രൊമോഷനൽ ഒാഫറുകളും ഡിസ്​കൗണ്ട്​ വിൽപനകളും നടത്തുന്നത്​ ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്ന്​ മന്ത്രാലയം പ്രസ്​താവനയിൽ അറിയിച്ചു. പ്രൊമോഷനൽ ഒാഫറുകളെ നിയന്ത്രിക്കുന്നതിനായുള്ള നിയമങ്ങളുടെ ലംഘനമാണിത്​. ഇക്കാര്യത്തിൽ നിയമ നടപടി സ്വീകരിക്കുമെന്നും മന്ത്രാലയം ഒാർമിപ്പിച്ചു.


Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-07-28 07:06 GMT