പെരുന്നാൾ ലോക്ഡൗൺ: ഒറ്റക്ക്​ താമസിക്കുന്നവർ പ്രയാസത്തിലാകും

മസ്കത്ത്: ഇൗ വർഷത്തെ ബലിപെരുന്നാളിനും അടുത്ത രണ്ട് ദിവസങ്ങളിലുമുള്ള സമ്പൂർണ ലോക്ഡൗൺ ഒറ്റക്ക് കഴിയുന്ന പ്രവാസികളെ പ്രയാസത്തിലാക്കും. ഇൗ മൂന്ന് ദിവസങ്ങളിൽ പുറത്തിറങ്ങാൻ കഴിയാത്തതിന് ഒപ്പം ഹോട്ടൽ അടക്കമുള്ള വ്യാപാര സ്ഥാപനങ്ങൾ തുറന്ന് പ്രവർത്തിക്കുകയുമില്ല. ഇതുമൂലം ബാച്ലർ താമസക്കാരിൽ ചിലർക്കെങ്കിലും െപരുന്നാൾ ദിവസവും തൊട്ടടുത്ത ദിവസങ്ങളിലും ഭക്ഷണത്തിനും പ്രയാസം അനുഭവപ്പെടും. ഭക്ഷണം പാകം ചെയ്യാൻ സൗകര്യമില്ലാത്തവരാണെങ്കിൽ ബ്രഡ്, ഖുബൂസ്, പഴ വർഗങ്ങൾ എന്നിവകൊണ്ട് പെരുന്നാൾ ആഘോഷിക്കേണ്ടിയും വരും.

സമ്പൂർണ േലാക്ഡൗണുള്ള ആദ്യത്തെ പെരുന്നാൾ കൂടിയായിരിക്കും ഇൗ ബലി പെരുന്നാൾ. കഴിഞ്ഞ പെരുന്നാളുകൾക്ക് നിയന്ത്രണങ്ങൾ ഉണ്ടായിരുന്നുവെങ്കിലും ഹോട്ടലുകൾക്കും ഭക്ഷ്യ വിതരണ സ്ഥാപനങ്ങൾക്കും ലോക്ഡൗൺ ബാധകമല്ലാത്തതിനാൽ ഭക്ഷണത്തിന് ബുദ്ധിമുട്ടുണ്ടായിരുന്നില്ല. ലോക്ഡൗൺ കാലത്ത് ഹോട്ടലുകൾക്ക് ഹോം ഡെലിവറി അനുവദനീയമാണെങ്കിലും പെർമിറ്റ് ഉള്ള ഏജൻസികൾ വഴി മാത്രമാണ് അത് ചെയ്യാൻ പാടുള്ളൂ. വലിയ ഹോട്ടലുകളും ഔട്ട്ലെറ്റുകളും മാത്രമാണ് ഹോം ഡെലിവറി ചെയ്യുന്നത്. സാധാരണക്കാർ ആശ്രയിക്കുന്ന ചെറുകിട സ്ഥാപനങ്ങൾ പലതും അടഞ്ഞുകിടക്കുകയാണ്. ഒമാനിലെ കുറഞ്ഞ ശമ്പളക്കാരായ പ്രവാസികളിൽ നിരവധി പേർ ഭക്ഷണത്തിന് ചെറുകിട ഹോട്ടലുകളെ സമീപിക്കുന്നവരാണ്.

രാവിലെ മുതൽ രാത്രിവരെ ഏറെ നേരം ജോലി ചെയ്യേണ്ടി വരുന്നതിനാൽ ഇവർക്ക് ഭക്ഷണം ഉണ്ടാക്കാൻ സമയം കിട്ടാറില്ല. അതിനാൽ പലരും ഹോട്ടലുകളിലെ മെസുകളിൽ ചേരുകയാണ് പതിവ്. പലരും കുറഞ്ഞ വാടകയിൽ ഷെയറായി താമസിക്കുന്നതിനാൽ താമസ ഇടത്ത് ഭക്ഷണം പാകം ചെയ്യാനും സൗകര്യം കിട്ടാറില്ല. കടകളിലും മറ്റും ജോലി ചെയ്യുന്നവർക്കും മറ്റും പെരുന്നാൾ അവധിക്കാലത്ത് മാത്രമാണ് പുറത്തിറങ്ങാനും നല്ല ഭക്ഷണം കഴിക്കാനും കഴിയുന്നത്. ഒറ്റക്ക് താമസിക്കുന്നവരിൽ പലർക്കും ഇൗ പെരുന്നാൾ ചുമരുകൾക്കുള്ളിലെ ഏകാന്തതയിലാവും.

പെരുന്നാൾ കാലത്ത് ലോക്ഡൗൺ ആയതിനാൽ നിലവിലെ അവസ്ഥയിൽ തങ്ങളുടെതും സമാന സ്വഭാവമുള്ളതുമായ ഹോട്ടലുകൾക്ക് തുറക്കാനാകില്ലെന്ന് റൂവിയിലെ അൽ ഫൈലാക് േഹാട്ടൽ മാനേജിങ് ഡയറക്ടർ കെ.കെ. അബ്ദുറഹീം പറഞ്ഞു. പെരുന്നാൾ കാലത്ത് ആദ്യമായാണ് ഹോട്ടൽ അടക്കേണ്ടിവരുന്നത്. സാധാരണ പെരുന്നാളുകൾക്ക് നല്ല ബിസിനസ് നടക്കാറുണ്ട്. ബിരിയാണിക്കും മറ്റും വലിയ ഒാർഡർ ലഭിക്കാറുണ്ട്. നിലവിലെ സാഹചര്യത്തിൽ ഈ വ്യാപാരം നഷ്ടപ്പെടും.

ഹോട്ടലിെൻറ രണ്ട് ശാഖകളിലായി 25 ലധികം തൊഴിലാളികൾ ജോലി ചെയ്യുന്നുണ്ട്. ഇവർക്ക് ഭക്ഷണം നൽകാൻ സൗകര്യങ്ങൾ ഒരുക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. ലോക്ഡൗൺ കാലത്ത് ഭക്ഷണ വിഷയത്തിൽ ഇളവ് പ്രതീക്ഷിക്കുന്നവരും നിരവധിയാണ്.

Tags:    
News Summary - Eid lockdown: Those who live alone will be in trouble

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.