മസ്കത്ത്: നിരവധി തസ്തികകളിൽ പുതുതായി സ്വദേശിവത്കരണം നടപ്പാക്കി തൊഴിൽ മന്ത്രാലയം ഉത്തരവിറക്കി. ഇവയിൽ നിരവധി തസ്തികകളിലെ സ്വദേശിവത്കരണം ഇന്നുമുതൽ നിലവിൽ വരും.
അടുത്തവർഷം ജനുവരി ഒന്നു മുതലും 2026 ജനുവരി ഒന്നു മുതലും 2027 ജനുവരി ഒന്നുമുതലും സ്വദേശിവത്കരണം നടപ്പിലാകുന്ന തസ്തികകളുമുണ്ട്. വിവിധ മേഖലകളിൽ സ്വദേശി പൗരന്മാർക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയാണ് തീരുമാനത്തിന്റെ ലക്ഷ്യം.
ഭക്ഷ്യ, മെഡിക്കൽ ഉൽപന്നങ്ങൾ വഹിക്കുന്ന റഫ്രിജറേറ്ററ്റ് ട്രെയിലർ, ട്രക്ക് ഡ്രൈവർ, വെള്ളം വണ്ടി ട്രക്ക്, ട്രെയിലർ ഡ്രൈവർമാർ, ഹോട്ടൽ റിസപ്ഷൻ മാനേജർ, നീന്തൽ രക്ഷകൻ, ടൂറിസ്റ്റ് ഏജന്റ്, ട്രാവൽ ഏജന്റ്, റൂം സർവിസ് സൂപ്പർവൈസർ, ക്വാളിറ്റി കൺട്രോൾ മാനേജർ, ക്വാളിറ്റി ഓഫിസർ, ഡ്രില്ലിങ് എൻജിനീയർ, ഇലക്ട്രീഷ്യൻ / ജനറൽ മെയിന്റനൻസ് ടെക്നീഷ്യൻ, മെക്കാനിക് / ജനറൽ മെയിന്റനൻസ് ടെക്നീഷ്യൻ, ഡ്രില്ലിങ് മെഷർമെന്റ് എൻജിനീയർ, ക്വാളിറ്റി സൂപ്പർവൈസർ.
എയർക്രാഫ്റ്റ് ലോഡിങ് സൂപ്പർവൈസർ, മാർക്കറ്റിങ് സ്പെഷലിസ്റ്റ്, ഷിപ് മൂറിങ് ടൈയിങ് വർക്കർ, ലേബർ സൂപ്പർവൈസർ, കാർഗോ കയറ്റിറക്ക് സൂപ്പർവൈസർ, കൊമേഴ്സ്യൽ പ്രൊമോട്ടർ, കൊമേഴ്സ്യൽ ബ്രോക്കർ, ഗുഡ്സ് അറേഞ്ചർ, ഫ്ലാറ്റ്ബെഡ് ക്രെയിൻ ഡ്രൈവർ, ഫോർക് ലിഫ്റ്റ് ഡ്രൈവർ, പുതിയ വാഹനങ്ങളുടെ സെയിൽസ് മാൻ.
ഉപയോഗിച്ച വാഹനങ്ങളുടെ സെയിൽസ്മാൻ, പുതിയ സ്പെയർപാർട്ട് സെയിൽസ് മാൻ, ഉപയോഗിച്ച സ്പെയർപാർട്സ് സെയിൽസ് മാൻ, ജനറൽ സിസ്റ്റം അനലിസ്റ്റ്, ഇൻഫർമേഷൻ സിസ്റ്റം നെറ്റ്വർക്ക് സ്പെഷലിസ്റ്റ് , മറൈൻ സൂപ്പർവൈസർ തസ്തികകളിലാണ് സ്വദേശിവത്കരണം നടപ്പാവുന്നത്. ഇതിൽ ഭൂരിഭാഗവും ഇന്നുമുതൽ നിലവിൽ വരും.
എന്നാൽ സിസ്റ്റം അനാലിസ്റ്റ് ജനറൽ, ഇൻഫർമേഷൻ സിസ്റ്റം നെറ്റ്വർക് സ്പെഷലിസ്റ്റ്, മറൈൻ ഒബ്സർവർ, വെസൽ ട്രാഫിക് കൺട്രോളർ, കമ്പ്യൂട്ടർ മെയിന്റനൻസ് ടെക്നീഷ്യൻ എന്നീ തസ്കികകളിലെ സ്വദേശിവത്കരണം അടുത്ത വർഷം ഒന്നുമുതൽ നടപ്പിലാകും.
കമ്പ്യൂട്ടർ പ്രോഗ്രാമർ, 246 കമ്പ്യൂട്ടർ എൻജിനീയർ, കമ്പ്യൂട്ടർ ഓപറേറ്റർ എന്നീ തസ്തികകൾ 2026 ജനുവരി ഒന്ന് മുതൽ സ്വദേശിവത്കരിക്കും. വെബ് ഡിസൈനർ, ഓപറേഷൻ അനലിസ്റ്റ് എന്നീ മേഖലകളിലെ സ്വദേശിവത്കരണം 2027 ജനുവരി ഒന്നു മുതലാണ് നടപ്പിലാവുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.