മസ്കത്ത്: 16 വയസിൽ താഴെയുള്ള കുട്ടികളുമായി ഒമാനിലെത്തുന്ന കുടുംബങ്ങൾക്ക് ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറൻറീനിൽ ഇളവ് ആവശ്യപ്പെടാം. ബന്ധപ്പെട്ട അധികൃതരുടെ അനുമതിക്ക് വിധേയമായിട്ടാണ് ഇളവ് ലഭിക്കുകയെന്ന് ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറൻറീൻ ചുമതലയുള്ള റിലീഫ് ആൻറ് ഷെൽട്ടർ വിഭാഗം വക്താവിനെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമം റിപ്പോർട്ട് ചെയ്തു.
16 വയസിൽ താഴെയും 60 വയസിന് മുകളിലും പ്രായമുള്ളവർക്കാണ് ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറൻറീനിൽ ഇളവ് പ്രഖ്യാപിച്ചിട്ടുള്ളത്. കുടുംബമായി എത്തുന്നവർക്ക് കുട്ടികളെ നോക്കാൻ പ്രായമായവരടക്കം ആരുമില്ലാത്ത ഇല്ലാത്ത സാഹചര്യത്തിൽ ഇളവ് ആവശ്യപ്പെടാമെന്ന് വക്താവ് ഹമൂദ് ബിൻ മുഹമ്മദ് അൽ മൻതരി പറഞ്ഞു. കുടുംബത്തിെൻറ സാഹചര്യം വിലയിരുത്തിയാകും ഇക്കാര്യത്തിൽ തീരുമാനമെടുക്കുക. ഇത്തരം സാഹചര്യങ്ങൾ വിലയിരുത്തുന്നതിനായി പ്രത്യേക സംഘത്തെ വിമാനത്താവളത്തിൽ നിയോഗിച്ചിട്ടുണ്ടെന്നും മുഹമ്മദ് അൽ മൻതരി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.