കു​ടും​ബ​സം​ഗ​മം 19, 20 തീ​യ​തി​ക​ളി​ൽ

മ​സ്ക​ത്ത്: മാ​ർ ഗ്രി​ഗോ​റി​യോ​സ് ഓ​ർ​ത്ത​ഡോ​ക്സ് മ​ഹാ ഇ​ട​വ​ക​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ത്തു​ന്ന കു​ടും​ബ​സം​ഗ​മം ‘നു​ഹ​റോ -2018’ വെ​ള്ളി, ശ​നി തീ​യ​തി​ക​ളി​ൽ റൂ​വി സ​​െൻറ്​ തോ​മ​സ് ച​ർ​ച്ചി​ൽ ന​ട​ക്കും. പ്ര​ചോ​ദ​നാ​ത്മ​ക പ്ര​ഭാ​ഷ​ണ​ങ്ങ​ളി​ലൂ​ടെ​യും വ്യ​ത്യ​സ്ത​മാ​യ അ​വ​ത​ര​ണ ശൈ​ലി​യി​ലൂ​ടെ​യും കു​ട്ടി​ക​ൾ​ക്കും മു​തി​ർ​ന്ന​വ​ർ​ക്കും ഒ​രു​പോ​ലെ പ്രി​യ​ങ്ക​ര​രാ​യ കേ​ര​ള​ത്തി​​​െൻറ മു​ൻ ഡി.​ജി.​പി. ഡോ. ​അ​ല​ക്‌​സാ​ണ്ട​ർ ജേ​ക്ക​ബ്, മ​ജീ​ഷ്യ​ൻ പ്ര​ഫ. ഗോ​പി​നാ​ഥ് മു​തു​കാ​ട് എ​ന്നി​വ​ർ കോ​ൺ​ഫ​റ​ൻ​സി​ന് നേ​തൃ​ത്വം ന​ൽ​കും.
ഇ​രു​വ​രും ഒ​മാ​നി​ൽ ആ​ദ്യ​മാ​യി ഒ​രു വേ​ദി​യി​ലെ​ത്തു​ന്ന സ​വി​ശേ​ഷ​ത​യോ​ടെ സം​ഘ​ടി​പ്പി​ക്കു​ന്ന കു​ടും​ബ​സം​ഗ​മ​ത്തി​ൽ കു​ട്ടി​ക​ൾ​ക്കും മു​തി​ർ​ന്ന​വ​ർ​ക്കു​മാ​യി പ്ര​ത്യേ​കം ക്ലാ​സു​ക​ൾ, വി​ഷ​യാ​ധി​ഷ്ഠി​ത ച​ർ​ച്ച​ക​ൾ, ചോ​ദ്യോ​ത്ത​ര പ​രി​പാ​ടി, പൊ​തു ച​ര്‍ച്ച തു​ട​ങ്ങി​യ​വ ന​ട​ത്തും. മു​തു​കാ​ട് അ​വ​ത​രി​പ്പി​ക്കു​ന്ന പ്ര​ത്യേ​ക പ​രി​പാ​ടി എം​ക്യൂ​ബ് (മോ​ള്‍ഡി​ങ്​ മൈ​ന്‍ഡ്സ് മാ​ജി​ക്ക​ലി) വെ​ള്ളി​യാ​ഴ്​​ച വൈ​കീ​ട്ട് ആ​റു​മു​ത​ല്‍ ന​ട​ക്കും.
ഒ​മ്പ​ത്​​വ​യ​സ്സ് മു​ത​ല്‍ 21 വ​യ​സ്സ് വ​രെ​യു​ള്ള​വ​ര്‍ക്കാ​യി പ്ര​ത്യേ​ക ക്ലാ​സും അ​തി​ഥി​ക​ളും കു​ട്ടി​ക​ളു​മാ​യു​ള്ള പ്ര​ത്യേ​ക സം​വാ​ദ പ​രി​പാ​ടി​യും ശ​നി​യാ​ഴ്ച വൈ​കീ​ട്ട് നാ​ലു​മു​ത​ല്‍ ന​ട​ക്കും. ര​ജി​സ്ട്രേ​ഷ​ന് ഫോ​ൺ: 93880414, 92053589.

Tags:    
News Summary - Family meet, Oman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.