സലാല: ഇന്ത്യ, പാകിസ്താൻ, ബംഗ്ലദേശ് തുടങ്ങി വിവിധ രാജ്യങ്ങളിലെ പ്രവാസി വിദ്യാർഥികൾക്കായി ഫാസ് അക്കാദമി ഒരുക്കിയ വിന്റർ ക്യാമ്പ് സമാപിച്ചു. അൽ നാസർ ക്ലബിലെ ഫാസ് അക്കദമി ഗ്രൗണ്ടിൽ ഫുട്ബാൾ, ക്രിക്കറ്റ് എന്നിവയിലായിരുന്നു പരിശീലനം.
പത്തുദിവസം നടന്ന ക്യാമ്പിന് പ്രമുഖ കോച്ചുകൾ നേത്യത്വം നൽകി. ഫാസ് അക്കാദമി ജനറൽ മാനേജർ ജംഷാദ് ആനക്കയം അധ്യക്ഷത വഹിച്ചു. സമാപന പരിപാടിയിൽ ഡോ. കെ.സനാതനൻ, ഒ.അബ്ദുൽ ഗഫൂർ, കവിത (വേൾഡ് സ്കൂൾ), സുധാകരൻ ഒളിമ്പിക്, കെ.എ.സലാഹുദ്ദീൻ എന്നിവർ സംബന്ധിച്ചു.
ക്യാമ്പിൽ പങ്കെടുത്ത നൂറുകണക്കിന് വിദ്യാർഥികൾക്ക് ഉപഹാരവും സർട്ടിഫിക്കറ്റും സമ്മാനിച്ചു. വക്കത്തോണിൽ പങ്കെടുത്തവർക്കും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസേഷ്സിനും മൊമന്റോ നൽകി. അമീർ കല്ലാച്ചി, റിയാസ്, മഹീൻ, സുഫിയാ, റിൻഷാദ്, ഫൈസൽ, ദേവിക എന്നിവർ പരിപാടി നിയന്ത്രിച്ചു. ഇത് മൂന്നാം തവണയാണ് വിന്റർ വെക്കേഷനിൽ ഫാസ് അക്കാദമി സൗജന്യമായി ക്യാമ്പ് ഒരുക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.