മ​സ്ക​ത്ത്​: രാ​ജ്യ​ത്ത്​ ‘ര​ഹ​സ്യ വ്യാ​പാ​ര’​ത്തി​ലേ​ർ​പ്പെ​ടു​ന്ന​വ​ർ​ക്ക്​ 15,000 റി​യാ​ൽ​വ​രെ പി​ഴ ചു​മ​ത്തു​മെ​ന്ന് വാ​ണി​ജ്യ, വ്യ​വ​സാ​യ, നി​ക്ഷേ​പ പ്രോ​ത്സാ​ഹ​ന മ​ന്ത്രാ​ല​യം. ഇ​ത്ത​ര​ത്തി​ലു​ള്ള വ്യാ​പാ​ര​ത്തെ ചെ​റു​ക്കു​ന്ന​തി​ന് മ​ന്ത്രാ​ല​യം മ​ന്ത്രി​ത​ല പ്ര​മേ​യം (ന​മ്പ​ർ 412/20230) ക​ഴി​ഞ്ഞ ദി​വ​സം പു​റ​പ്പെ​ടു​വി​ച്ചു.​ ഇ​ത്ത​രം അ​നു​ചി​ത ന​ട​പ​ടി ക​ണ്ടെ​ത്തി​യാ​ൽ ആ​ദ്യം 5,000 റി​യാ​ൽ അ​ഡ്മി​നി​സ്ട്രേ​റ്റി​വ് പി​ഴ ചു​മ​ത്തും. തെ​റ്റ്​ ആ​വ​ർ​ത്തി​ക്കു​ക​യാ​ണെ​ങ്കി​ൽ പി​ഴ ഇ​ര​ട്ടി​യാ​ക്കു​ക​യും (10,000 റി​യാ​ൽ) മൂ​ന്ന്​ മാ​സ​ത്തേ​ക്ക് പ്ര​വ​ര്‍ത്ത​നം സ​സ്‌​പെ​ന്‍ഡും ചെ​യ്യും.

മൂ​ന്നാം ത​വ​ണ കു​റ്റം ചെ​യ്യു​ന്ന​വ​ർ​ക്ക് 15,000 റി​യാ​ലും ഈ​ടാ​ക്കും. ഇ​തി​നു​ പു​റ​മെ വാ​ണി​ജ്യ ര​ജി​സ്റ്റ​റി​ല്‍നി​ന്ന് നീ​ക്കം ചെ​യ്യും. പി​ന്നീ​ട്​ ഒ​രു വ​ര്‍ഷ​ത്തി​നു ശേ​ഷ​മ​ല്ലാ​തെ വീ​ണ്ടും ര​ജി​സ്റ്റ​ര്‍ ചെ​യ്യാ​നാ​കി​ല്ല. രാ​ജ്യ​ത്തെ നി​യ​മ​ങ്ങ​​ളോ രാ​ജ​കീ​യ ഉ​ത്ത​ര​വോ അ​നു​വ​ദി​ക്കാ​ത്ത വ്യാ​പാ​ര പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ടു​ന്ന​തി​നെ​യാ​ണ്​ ‘ര​ഹ​സ്യ വ്യാ​പാ​രം’ എ​ന്ന് പ​റ​യു​ന്ന​ത്. ഇ​ത് സ്വ​ന്തം നി​ല​ക്കോ മ​റ്റു​ള്ള​വ​രു​മാ​യി ചേ​ർ​ന്ന്​ ന​ട​ത്തി​യാ​ലും ശി​ക്ഷാ​ർ​ഹ​മാ​ണ്.

ഇ​ത്ത​ര​ത്തി​ലു​ള്ള വ്യാ​പാ​രം ശ്ര​ദ്ധ​യി​ൽ​പെ​ട്ടാ​ൽ വാ​ണി​ജ്യ മ​ന്ത്രാ​ല​യ​ത്തെ അ​റി​യി​ക്ക​ണം. സ്ഥാ​പ​ന​ങ്ങ​ളെ നി​രീ​ക്ഷി​ക്കു​ന്ന​തി​ന് വി​ദ​ഗ്ധ ജീ​വ​ന​ക്കാ​രെ മ​ന്ത്രാ​ല​യ​ത്തി​ന് നി​യ​മി​ക്കാം. ഒ​മാ​നി​ലെ ‘ര​ഹ​സ്യ വ്യാ​പാ​ര’​ത്തെ ചെ​റു​ക്കാ​നും ബി​സി​ന​സ് ഉ​ട​മ​ക​ളി​ലും സ​മൂ​ഹ​ത്തി​ലും അ​തി​ന്റെ സാ​മ്പ​ത്തി​ക​വും സാ​മൂ​ഹി​ക​വു​മാ​യ പ്ര​ത്യാ​ഘാ​ത​ങ്ങ​ൾ നി​യ​ന്ത്രി​ക്കാ​നും ഈ ​ഉ​ത്ത​ര​വ്​ സ​ഹാ​യി​ക്കും. ക​ഴി​ഞ്ഞ വ​ർ​ഷ​ങ്ങ​ളി​ൽ ഇ​ത്ത​രം സ​മ്പ്ര​ദാ​യം നി​ർ​ത്താ​ൻ പൗ​ര​ന്മാ​ർ നി​ര​ന്ത​ര​മാ​യി ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ഉ​ത്ത​ര​വ്​ ഔ​ദ്യോ​ഗി​ക ഗ​സ​റ്റി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ച തീ​യ​തി മു​ത​ൽ 90 ദി​വ​സ​ത്തി​നു​ള്ളി​ൽ പ്രാ​ബ​ല്യ​ത്തി​ൽ​വ​രും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.