മസ്കത്ത്: ദാഹിറ ഗവർണറേറ്റിൽ തീപിടിത്തം. ദങ്ക് വിലായത്തിലെ വീട്ടിലാണ് തിങ്കളാഴ്ച വൈകുന്നേരം തീപിടിച്ചത്. ആർക്കും പരിക്കില്ലാതെ തീയണച്ചതായി സിവിൽ ഡിഫൻസ് അറിയിച്ചു. വൈദ്യുതി ഉപകരണങ്ങൾ ഉപയോഗിക്കുന്നവർ ശ്രദ്ധിക്കണമെന്ന് സിവിൽ ഡിഫൻസ് നിർദേശിച്ചു. സോക്കറ്റുകളിൽ അമിതമായ ലോഡ് നൽകരുത്. വീടിന് പുറത്തുപോകുേമ്പാൾ വൈദ്യുതി ഉപകരണങ്ങളും പാചക വാതക സിലിണ്ടറുകളും ഒാഫ് ചെയ്തെന്ന് ഉറപ്പാക്കുകയും വേണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.