മസ്കത്ത്: രാജ്യത്തെ സർക്കാർ മേഖലയിലുള്ള ആദ്യത്തെ ഫെർട്ടിലിറ്റി സെന്റർ ഉദ്ഘാടനത്തിനൊരുങ്ങുന്നു. അൽ വത്തായ ഒബ്സ്റ്റെട്രിക്സ് ആൻഡ് ഗൈനക്കോളജി കോംപ്ലക്സിലെ ഫെർട്ടിലിറ്റി സെൻറർ 14ന് നാടിന് സമർപ്പിക്കും.
ഉയർന്ന പ്രഫഷനലിസത്തിൽ ഒരുക്കിയിരിക്കുന്ന കേന്ദ്രത്തിൽ വന്ധ്യത, ഗർഭധാരണ സഹായ കൺസൽട്ടൻറുമാർ, സാങ്കേതിക വിദഗ്ധർ, ഭ്രൂണശാസ്ത്രജ്ഞർ എന്നിവരടങ്ങുന്ന, ഫെർട്ടിലിറ്റി മേഖലയിൽ വിപുലമായ അനുഭവപരിചയമുള്ള ഒരു മെഡിക്കൽ ടീം എന്നിവയാണ് ഉൾപ്പെടുന്നത്.
ആദ്യ വർഷത്തിൽ 1000 കേസുകൾ കൈകാര്യംചെയ്യാനാണ് സെന്റർ ലക്ഷ്യമിടുന്നത്. അടുത്തവർഷമിത് 1500 ആയി ഉയർത്തും. ഗർഭധാരണ നിരക്ക് വർധിപ്പിക്കുന്നതിനും മറ്റുമായി അന്താരാഷ്ട്രതലത്തിൽ അംഗീകരിക്കപ്പെട്ട നൂതന ചികിത്സാരീതികളായിരിക്കും അവലംബിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.