മനാമ: പ്രവാസികളെ നാട്ടിലേക്ക് തിരിച്ചുകൊണ്ടുപോകുേമ്പാൾ വിമാനത്തിൽ സാമൂഹിക അകലം പാലിക്കുന്നതിന് സീറ്റുകൾ ഒഴിച്ചിടില്ല. പകരം പിൻഭാഗത്തുള്ള ഒമ്പത് സീറ്റുകൾ ഒഴിച്ചിടും. ആർക്കെങ്കിലും രോഗ ലക്ഷണങ്ങൾ കണ്ടാൽ അവരെ ഇൗ സീറ്റുകളിലേക്ക് മാറ്റി ക്വാറൻറീൻ ചെയ്യുമെന്ന് എയർ ഇന്ത്യ അധികൃതർ പറഞ്ഞു.
വിദേശ രാജ്യങ്ങളിൽ കോവിഡ് ടെസ്റ്റ് നിർബന്ധമാക്കാതെയാണ് യാത്രക്കാരെ വിമാനത്തിൽ കയറ്റുന്നത്. വിമാനത്തിൽ കയറുന്നതിന് മുമ്പ് എല്ലാവർക്കും തെർമൽ സ്ക്രീനിങ് നടത്തും. സർക്കാർ നിർദേശിച്ച പ്രകാരമുള്ള സാക്ഷ്യപത്രവും നൽകണം.
ബഹ്റൈനിൽനിന്ന് എയർ ഇന്ത്യ എക്സ്പ്രസ് വിമാനം വെള്ളിയാഴ്ച കൊച്ചിയിലേക്കും തിങ്കളാഴ്ച കോഴിക്കോേട്ടക്കുമാണ് സർവീസ് നടത്തുന്നത്.
177 യാത്രക്കാരെ വീതമാണ് ഒാരോ വിമാനത്തിലും കൊണ്ടുപോവുക. വെള്ളിയാഴ്ചത്തെ കൊച്ചി വിമാനം പ്രാദേശിക സമയം വൈകിട്ട് നാലിന് ബഹ്റൈനിൽനിന്ന് പുറപ്പെട്ട് രാത്രി 10.50ന് കൊച്ചിയിൽ എത്തും. കോഴിക്കോേട്ടക്കുള്ള വിമാനം വൈകിട്ട് 4.30ന് പുറപ്പെട്ട് രാത്രി 11.20ന് ലക്ഷ്യസ്ഥാനത്തെത്തും. പ്രവാസികളെ തിരിച്ചുകൊണ്ടുപോകൽ പദ്ധതി പ്രകാരം നാട്ടിലേക്ക് മടങ്ങുന്നവർക്ക് അവർ നേരത്തെ ബുക്ക് ചെയ്ത ടിക്കറ്റുകളുടെ തുക പുർണ്ണമായി തിരിച്ചുനൽകും. ഏത് സമയത്തെ യാത്രക്കുള്ള ടിക്കറ്റാണെങ്കിലും പൂർണ്ണ റീഫണ്ട് ലഭിക്കുമെന്ന് എയർ ഇന്ത്യ അധികൃതർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.