മസ്കത്ത്: സൗദിയുടെ ബജറ്റ് വിമാനമായ ഫ്ലൈഡീൽ സലാലയലേക്ക് സർവിസ് നടത്തും. ജൂൺ 19 മുതൽ പ്രാബല്യത്തിൽ വരുന്ന തരത്തിൽ പ്രഖ്യാപിച്ച പുതിയ ലക്ഷ്യസ്ഥാനങ്ങളിലാണ് സലാലയും ഉൾപ്പെട്ടത്. 2025ലെ വേനൽക്കാല വിപുലീകരണ പരിപാടിയുടെ ഭാഗമായാണ് പുതിയ ലക്ഷ്യസ്ഥാനങ്ങൾ അവതരിപ്പിച്ചത്.
അസർബൈജാൻ, ജോർജിയ എന്നീ രാജ്യങ്ങളുടെ തലസ്ഥാന നഗരങ്ങളായ ബാക്കു, തിബിലിസി, തുർക്കിയയിലെ ട്രാബ്സൺ, ഈജിപ്ഷ്യൻ റിസോർട്ട് പട്ടണമായ ശറമു, ബോസ്നിയയിലെ ഹെർസഗോവിന, സരജേവോ എന്നിവയോടൊപ്പമാണ് സലാലയേയും പുതിയ ലക്ഷ്യ സ്ഥാനങ്ങളിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. മേഖലയിലെ ഏറ്റവും പ്രശസ്തമായ വേനൽക്കാല വിനോദകേന്ദ്രങ്ങളിൽ ഒന്നാണ് സലാലയെന്ന് എയലൈൻ പ്രസ്താവനയിൽ പറഞ്ഞു.
വടക്ക് ഭാഗത്ത് പച്ചപ്പും നീരുറവകളും തെക്ക് ഭാഗത്ത് വെളുത്ത മണൽ ബീച്ചുകളുമുള്ള പർവതനിരയാണ് സലാല. ജൂൺ മുതൽ ആഗസ്റ്റ് വരെ നീളുന്ന ഖരീഫ് മൺസൂൺ സീസണിന് പേരുകേട്ടതാണ് ഈ പ്രദേശം. മരുഭൂമിയെ സീസണിലെ വെള്ളച്ചാട്ടങ്ങളും പച്ചപ്പും പ്രദേശത്തെ കൂടുതൽ ഭംഗിയുള്ളതാക്കുന്നു. സലാല അതിന്റെ സുഗന്ധദ്രവ്യങ്ങൾക്കും പരമ്പരാഗത ഒമാനി കരകൗശല വസ്തുക്കൾക്കും പേരുകേട്ടതാണെന്നും എയർലൈൻ പറഞ്ഞു. ഫ്ലൈഡീലിന്റെ മൊബൈൽ ആപ്പ് വഴിയോ വെബ്സൈറ്റ് വഴിയോ ട്രാവൽ ഏജന്റുമാർ വഴിയോ ടിക്കറ്റുകൾ ബുക്ക് ചെയ്യാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.