മസ്കത്ത്: റമദാൻ മാസത്തിൽ ഭക്ഷ്യസുരക്ഷയും പൊതുജനാരോഗ്യവും ഉറപ്പാക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി മസ്കത്ത് മുനിസിപ്പാലിറ്റി മത്രയിലെ നാലു വീടുകളിൽ പരിശോധന നടത്തി. റോയൽ ഒമാൻ പൊലീസിന്റെയും പബ്ലിക് പ്രോസിക്യൂഷന്റെയും സഹകരണത്തോടെയായിരുന്നു പരിശോധന.
മനുഷ്യ ഉപഭോഗത്തിന് അനുയോജ്യമല്ലാത്ത 400 കിലോഗ്രാം ഭക്ഷണവും ആരോഗ്യ മാനദണ്ഡങ്ങൾ പാലിക്കാത്ത പാചക പാത്രങ്ങളും പിടിച്ചെടുത്തു. നിരവധി ആരോഗ്യ ലംഘനങ്ങൾ കണ്ടെത്തി. നിയമലംഘനം നടത്തിയവർക്കെതിരെ നിയമനടപടി സ്വീകരിക്കുകയും ചെയ്തിട്ടുണ്ടെന്ന് മസ്കത്ത് മുനിസിപ്പാലിറ്റി അറിയിച്ചു.
ഭക്ഷ്യവിഷബാധയും മറ്റും തടയുന്നതിന് ഭക്ഷ്യ സുരക്ഷ മാർഗനിർേദശങ്ങൾ പാലിക്കണമെന്ന് മുനിസിപ്പാലിറ്റി പൊതുജനങ്ങളോട് അഭ്യർഥിച്ചു. പാകം ചെയ്ത ഭക്ഷണം കൂടുതൽ നേരം ഫ്രിഡ്ജിൽ സൂക്ഷിക്കുന്നത് ഒഴിവാക്കുക, രണ്ടു മണിക്കൂറിൽ കൂടുതൽ ഫ്രിഡ്ജിൽ നിന്ന് ഭക്ഷണം പുറത്ത് വെക്കരുത്, അസംസ്കൃത ഭക്ഷണം പാകം ചെയ്ത ഭക്ഷണത്തിൽനിന്ന് വേറിട്ട് സൂക്ഷിക്കുക എന്നിവ ഇതിൽ ഉൾപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.